നാണിപ്പിക്കുന്ന വസ്ത്രം ധരിച്ച 17കാരിയെ സഹോദരന്‍ കൊലപ്പെടുത്തി

 


ADVERTISEMENT

മുംബൈ: (www.kvartha.com 05.08.2015) നാണിപ്പിക്കുന്ന വസ്ത്രം ധരിച്ച പതിനേഴുകാരിയെ സഹോദരന്‍ കൊലപ്പെടുത്തി. മുംബൈയിലെ കോല്‍ഹാപൂരിലാണ് സംഭവം. പെണ്‍കുട്ടിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സഹോദരനെ ഉടന്‍ പോലീസ് എത്തി അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍
ഇയാള്‍ കുറ്റം സമ്മതിച്ചു. സഹോദരി മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും ആണ്‍കുട്ടികള്‍ക്കൊപ്പം പാര്‍ട്ടിക്ക് പോവുകയും  ചെയ്യുന്നത് പതിവായിരുന്നു.

ഇതില്‍ കുപിതനായാണ് താന്‍ സഹോദരിയെ കൊന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. അതേസമയം  മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നില്ല ഇതെന്ന് കോല്‍ഹാപൂര്‍ പോലീസ് സൂപ്രണ്ട് അറിയിച്ചു.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia