48 മണിക്കൂറിനുള്ളിൽ 5,000 തൈകൾ നട്ടു; 'ഇന്റർനാഷനൽ ബുക് ഓഫ് റെകോർഡ്സിൽ' ഇടം പിടിച്ച് സഹോദരന്മാർ

 


ചെന്നൈ: (www.kvartha.com 16.09.2021) 48 മണിക്കൂറിനുള്ളിൽ 5,000 തൈകൾ നട്ടുകൊണ്ട് 'ഇന്റർനാഷണൽ ബുക് ഓഫ് റെകോർഡ്സിൽ' ഇടം നേടി തമിഴ്നാട്ടിലെ വിരുദുനഗറിൽ നിന്നുള്ള രണ്ടു സഹോദരന്മാർ. 25 വയസുകാരനായ അരുണും, 22 വയസുകാരനായ ശ്രീകാന്തുമാണ് മരം നട്ട് റെകോർഡിട്ടത്.

'ഞങ്ങൾ രണ്ടുപേരും ഒരു ദിവസം 8 മണിക്കൂർ തൈകൾ നടാനായി ചെലവഴിച്ചു. ലോക്ഡൗൺ സമയത്ത് ഞങ്ങളുടെ ഒഴിവുസമയം ഉപയോഗപ്രദമായ രീതിയിൽ ചെലവഴിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. ഇതിനെ തുടർന്ന്, 2021 ജനുവരിയിലാണ് ഈ വെല്ലുവിളി ഞങ്ങൾ ഏറ്റെടുത്തത്.

വീട്ടുമുറ്റത്തെ പൂന്തോട്ടപരിപാലനത്തോടെയാണ് ഇത് ആരംഭിച്ചത്. തുടർന്ന്, തമിഴ്‌നാട്ടിലുടനീളം പൊതുജനങ്ങൾക്ക് പ്രകൃതി സംരക്ഷണം എന്ന ആശയത്തെക്കുറിച്ചുള്ള അവബോധം സൃഷ്‌ടിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇപ്പോൾ, വിരുദുനഗർ ജില്ലയിലും പരിസരത്തും 5,000 തൈകൾ നട്ടു കഴിഞ്ഞു- ഇരുവരും പറഞ്ഞു.

   
48 മണിക്കൂറിനുള്ളിൽ 5,000 തൈകൾ നട്ടു; 'ഇന്റർനാഷനൽ ബുക് ഓഫ് റെകോർഡ്സിൽ' ഇടം പിടിച്ച് സഹോദരന്മാർ


വേലികെട്ടി തിരിച്ചും, ആവശ്യത്തിന് വെള്ളം എത്തിച്ച് നനച്ചുമാണ് തോട്ടത്തെ അവർ പരിപാലിച്ചത്. ദിവസം എട്ട് മണിക്കൂറാണ് ഇതിനായി ചെലവഴിക്കുന്നത്. അങ്ങനെ 48 മണിക്കൂറിൽ നടീൽ കഴിഞ്ഞു. മുമ്പ്, 2019-ൽ, അവർ ഇരുവരും കന്യാകുമാരിയിൽ നിന്ന് മുംബൈയിലേക്ക് 11 ദിവസത്തെ സൈകിൾ റാലി നടത്തിയിരുന്നു.

പ്ലാസ്റ്റിക് നിരോധനത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാനായിരുന്നു അത്. ആ ഉദ്യമം പിന്നീട് ഇൻഡ്യൻ ബുക് ഓഫ് റെകോർഡ്‌സ് അംഗീകരിക്കുകയുണ്ടായി. ഇതിന് ശേഷമാണ് ഇപ്പോൾ തൈകൾ നട്ട് റെകോർഡിട്ടിരിക്കുന്നത്.

Keywords:  News, Chennai, Tamilnadu, National, India, Top-Headlines, Brother, District Plant, Record Book, Saplings, Brother Duo from TN District Plant 5,000 Saplings in 48 Hours to Enter Record Book.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia