BRO Recruitment | ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം: കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; 92000 രൂപ വരെ ശമ്പളം
Aug 21, 2022, 13:36 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (BRO) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 246 ഒഴിവുകളിലേക്ക് റിക്രൂട്‌മെന്റിനുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. ഒഴിവുകളിലേക്ക് ഇന്‍ഡ്യക്കാരായ പുരുഷന്മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. ശാരീരിക, ആരോഗ്യ നിലവാരം, വിദ്യാഭ്യാസ/സാങ്കേതിക യോഗ്യതകള്‍, മുന്‍ പരിചയം, പ്രായം, നിര്‍ദിഷ്ട പോസ്റ്റിന് ആവശ്യമായ മറ്റ് മാനദണ്ഡങ്ങള്‍ തുടങ്ങിയവ പരിഗണിക്കും.
അപേക്ഷിക്കുന്നവരുടെ പ്രായം 18 വയസിനും 27 വയസിനും ഇടയില്‍ ആയിരിക്കണം. എന്നാല്‍, മള്‍ടി സ്‌കില്‍ഡ് വര്‍കര്‍ തസ്തികയിലേക്ക് ഉപ്രായം 18 വയസിനും 25 വയസിനും ഇടയില്‍ ആയിരിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്‍ഡ്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലും മറ്റും റോഡ് ശൃംഖലകള്‍ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനാണ്.
ഒഴിവുകളുടെ വിശദാംശങ്ങള്‍:
*ഡ്രാഫ്റ്റ്‌സ്മാന്‍ : 14
*സൂപര്‍വൈസര്‍ (മാനജ്മെന്റ്): 07
*സൂപര്‍വൈസര്‍ സിഫര്‍ : 13
*സൂപര്‍വൈസര്‍ സ്റ്റോര്‍ : 09
*ഹിന്ദി ടൈപിസ്റ്റ്: 10
*ഓപറേറ്റര്‍ (കമ്യൂണികേഷന്‍) : 35
*ഇലക്ട്രീഷ്യന്‍: 30
*വെല്‍ഡര്‍: 24
*മള്‍ടി സ്‌കില്‍ വര്‍കര്‍ (ബ്ലാക് സ്മിത്): 22
*മള്‍ടി സ്‌കില്‍ വര്‍കര്‍ (കുക്): 82
ശമ്പളം:
*ഡ്രാഫ്റ്റ്‌സ്മാന്‍: 29,200 - 92,300 രൂപ
*സൂപര്‍വൈസര്‍ (മാനജ്മെന്റ്): 25,500 - 81,100
*സൂപര്‍വൈസര്‍ സ്റ്റോറുകള്‍: 25,500 - 81,100
*സൂപര്‍വൈസര്‍ സിഫര്‍: 25,500 - 81,100
*ഹിന്ദി ടൈപിസ്റ്റ്: രൂപ 19,900 - 63,200
*ഓപറേറ്റര്‍ (കമ്യൂണികേഷന്‍): 19,900 - 63,200
*ഇലക്ട്രീഷ്യന്‍: രൂപ 19,900 - 63,200
*വെല്‍ഡര്‍: 19,900 - 63,200
*മള്‍ടി സ്‌കില്‍ വര്‍കര്‍ (ബ്ലാക് സ്മിത്): 18,000 - 56,900 രൂപ
*മള്‍ടി സ്‌കില്‍ വര്‍കര്‍ (കുക്): 18,000 - 56,900 രൂപ
എങ്ങനെ അപേക്ഷിക്കാം?
* അപേക്ഷിക്കുന്നതിന്, bro(dot)gov(dot)in ല്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുക.
* അപേക്ഷ ഇന്‍ഗ്ലീഷ്/ഹിന്ദിയില്‍ മാത്രം പൂരിപ്പിക്കുക.
* ഒരേ തസ്തികയിലേക്ക് ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ അയക്കാന്‍ പാടില്ല.
* ഒരേ തസ്തികയിലേക്ക് ഒന്നിലധികം അപേക്ഷകള്‍ നല്‍കിയാല്‍ റദ്ദാക്കും.
* ആവശ്യമായ എല്ലാ രേഖകളും ചേര്‍ക്കുക.
* അപേക്ഷാ ഫോമിലും അഡ്മിറ്റ് കാര്‍ഡിലും ഏറ്റവും പുതിയ ഫോടോ പതിച്ചിരിക്കണം.
* അപേക്ഷകന് മതിയായ എണ്ണം (കുറഞ്ഞത് എട്ട്) സമാനമായ ഫോടോ ഉണ്ടായിരിക്കണം.
* അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടക്കുക.
* അപേക്ഷാ ഫോം രജിസ്റ്റര്‍ ചെയ്ത തപാല്‍ വഴി ഇവിടെ നല്‍കിയിരിക്കുന്ന
വിലാസത്തിലേക്ക് അയയ്ക്കുക.
< !- START disable copy paste -->
Commandant, GREF CENTRE, Dighi Camp, Pune - 411015
Keywords: Latest-News, National, Top-Headlines, Recruitment, Job, Central Government, Job, Road, Application, Alerts, BRO Recruitment 2022, Border Roads Organisation, BRO Recruitment Notification Released.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

