Jobs | 81,000 രൂപ വരെ ശമ്പളം; ഉദ്യോഗാര്‍ഥികള്‍ക്ക് വന്‍ അവസരം; ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അറിയേണ്ടതെല്ലാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (BRO) വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 567 തസ്തികകളിലേക്കാണ് നിയമനം. ഓഫ്‌ലൈനായാണ് അപേക്ഷിക്കേണ്ടത്. റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റില്‍ പരിശോധിക്കാവുന്നതാണ്.
           
Jobs | 81,000 രൂപ വരെ ശമ്പളം; ഉദ്യോഗാര്‍ഥികള്‍ക്ക് വന്‍ അവസരം; ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അറിയേണ്ടതെല്ലാം

ഒഴിവ് വിശദാംശങ്ങള്‍

i) വെഹിക്കിള്‍ മെക്കാനിക്ക് - 236
ii) ഓപ്പറേറ്റര്‍ കമ്മ്യൂണിക്കേഷന്‍ - 154
iii) മള്‍ട്ടി-സ്‌കില്‍ഡ് വര്‍ക്കര്‍ (മേസണ്‍) - 149
iv) മള്‍ട്ടി-സ്‌കില്‍ഡ് വര്‍ക്കര്‍ (ഡ്രില്ലര്‍) - 11
v) ഡ്രൈവര്‍ മെക്കാനിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് (OG) - 9
vi) മള്‍ട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ (പെയിന്റര്‍) - 5
vii) റേഡിയോ മെക്കാനിക്ക് - 2
viii) മള്‍ട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ (മെസ് വെയ്റ്റര്‍) - 1

പ്രായപരിധി

അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസാണ്. സീരിയല്‍ നമ്പര്‍ ഒന്ന് മുതല്‍ നാല് വരെയുള്ളവയുടെ പരമാവധി പ്രായപരിധി 27 വയസും സീരിയല്‍ നമ്പര്‍ അഞ്ച് മുതല്‍ എട്ട് വരെയുള്ളവയുടെ പരമാവധി പ്രായപരിധി 25 വയസുമാണ്. ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവ് ബാധകമാണ്.

പ്രധാന തീയതികള്‍

വിജ്ഞാപന തീയതി - 2023 ജനുവരി രണ്ട്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - 2023 ഫെബ്രുവരി 13
ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി - 2023 ഫെബ്രുവരി 13

ശമ്പളം

* റേഡിയോ മെക്കാനിക്ക്: ലെവല്‍ 4 പേയ്മെന്റ് (25500 രൂപ മുതല്‍ 81100 രൂപ വരെ)
* ഓപ്പറേറ്റര്‍ (കമ്മ്യൂണിക്കേഷന്‍): ലെവല്‍ 2 (19900 രൂപ മുതല്‍ 63,200 രൂപ വരെ)
* ഡ്രൈവര്‍ മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട്ട് (OG): ലെവല്‍ 2 പേയ്മെന്റ് (19900 രൂപ മുതല്‍ 63200 രൂപ വരെ).
* വെഹിക്കിള്‍ മെക്കാനിക്ക്: ലെവല്‍ 2 (19900 രൂപ മുതല്‍ 63200 രൂപ വരെ)
* മള്‍ട്ടി-സ്‌കില്‍ഡ് വര്‍ക്കര്‍ (ഡ്രില്ലര്‍): ലെവല്‍ 1 ശമ്പളം (18000 രൂപ മുതല്‍ 56900 രൂപ വരെ)
* മള്‍ട്ടി-സ്‌കില്‍ഡ് വര്‍ക്കര്‍ മേസണ്‍: ലെവല്‍ 1 ശമ്പളം (18000 രൂപ മുതല്‍ 56900 രൂപ വരെ)
* മള്‍ട്ടി-സ്‌കില്‍ഡ് വര്‍ക്കര്‍ പെയിന്റര്‍: ലെവല്‍ 1 ശമ്പളം (18000 രൂപ മുതല്‍ 56900 രൂപ വരെ)
* മള്‍ട്ടി-സ്‌കില്‍ഡ് വര്‍ക്കര്‍ മെസ് വെയ്റ്റര്‍: ലെവല്‍ 1 ശമ്പളം (18000 രൂപ മുതല്‍ 56,900 രൂപ വരെ)

വിദ്യാഭ്യാസ യോഗ്യത

എല്ലാ പോസ്റ്റുകള്‍ക്കും:

* ഉദ്യോഗാര്‍ത്ഥി ഏതെങ്കിലും കേന്ദ്ര സര്‍ക്കാര്‍/സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡുകളില്‍ നിന്ന് മെട്രിക്കുലേഷന്‍ (പത്താം ക്ലാസ്) അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയിരിക്കണം. പ്രസക്തമായ തസ്തിക/പ്രവര്‍ത്തന മേഖലയിലുള്ള സര്‍ട്ടിഫിക്കറ്റ്.

റേഡിയോ മെക്കാനിക്ക് തസ്തികയിലേക്ക്:

* ഏതെങ്കിലും സര്‍ക്കാര്‍, പൊതു/സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ റേഡിയോ മെക്കാനിക്കായി രണ്ട് വര്‍ഷത്തെ പരിചയവും ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ITI) നിന്നുള്ള റേഡിയോ മെക്കാനിക് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

Bതെരഞ്ഞെടുപ്പ് മാനദണ്ഡം:

എല്ലാ തസ്തികകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലൂടെയാണ്. ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ് (PET), പ്രാക്ടിക്കല്‍ ടെസ്റ്റ് (ട്രേഡ് ടെസ്റ്റ്), എഴുത്തുപരീക്ഷ (ഡബ്ല്യുടി).

അപേക്ഷാ ഫീസ്

ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ്/മുന്‍ സൈനികര്‍ അപേക്ഷാ ഫീസായി 50 രൂപ അടയ്ക്കണം. SC/ST/PWBD ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷാ ഫീസ് ഈടാക്കില്ല. പേയ്മെന്റ് ഓണ്‍ലൈന്‍ മോഡില്‍ നടത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

എങ്ങനെ അപേക്ഷിക്കാം

1. ഔദ്യോഗിക വെബ്സൈറ്റ് www(dot)bro(dot)gov(dot)in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2. ഹോംപേജില്‍, റിക്രൂട്ട്‌മെന്റ് ലിങ്ക് ക്ലിക്ക് ചെയ്യുക.
3. സ്വയം രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനായി ഫോം പൂരിപ്പിക്കുക
4. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക, ഫീസ് അടച്ച് ഫോം സമര്‍പ്പിക്കുക
5. ഭാവി ഉപയോഗത്തിനായി പ്രിന്റൗട്ട് എടുക്കുക

Keywords:  Latest-News, National, Top-Headlines, Recruitment, Job, Government-of-India, Central Government, Mumbai, BRO Recruitment 2023, BRO Recruitment 2023 registration for 567 posts.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia