Leopard Scare | പുള്ളിപ്പുലി ഭീഷണി; കര്‍ണാടകയിലെ വിനോദസഞ്ചാരകേന്ദ്രമായ വൃന്ദാവന്‍ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മൈസൂരു: (www.kvartha.com) പുള്ളിപ്പുലി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കര്‍ണാടക ശ്രീരംഗപട്ടണയിലുള്ള വിനോദസഞ്ചാരകേന്ദ്രമായ വൃന്ദാവന്‍ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു. പുലിയെ പിടികൂടുകയോ പുലിയുടെ സാന്നിധ്യം ഉണ്ടാകാതിരിക്കുകയോ ചെയ്താല്‍ മാത്രമേ ഉദ്യാനം വീണ്ടും തുറക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞമാസം 21നാണ് ഉദ്യാനത്തില്‍ ആദ്യം പുലിയെ കണ്ടത്. ഇതിനുപിന്നാലെ നവംബര്‍ അഞ്ചുമുതല്‍ ഏഴുവരെ തുടര്‍ചയായ മൂന്നുദിവസങ്ങളില്‍ ഉദ്യാനത്തില്‍ പുലിയെ കണ്ടു. പുലിയെ ആദ്യം കണ്ടദിവസംമുതല്‍ വനംവകുപ്പ് അധികൃതര്‍ തിരച്ചില്‍ നടത്തുകയും നാല് കെണികള്‍ സ്ഥാപിക്കുകയും ചെയ്തെങ്കിലും ഇതുവരെ കെണിയില്‍ വീഴുകയോ പിടികൂടുവാനോ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാലത്തേക്ക് വൃന്ദാവന്‍ അടച്ചിടാന്‍ തീരുമാനിച്ചത്.

Leopard Scare | പുള്ളിപ്പുലി ഭീഷണി; കര്‍ണാടകയിലെ വിനോദസഞ്ചാരകേന്ദ്രമായ വൃന്ദാവന്‍ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു

ഒന്നിലധികം പുലികള്‍ ഉദ്യാനപരിസരത്ത് ഉണ്ടെന്നാണ് വനംവകുപ്പ് അധികൃതരുടെ സംശയം. ഉദ്യാനത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകളില്‍ പതിഞ്ഞ പുലിയുടെ ചിത്രങ്ങള്‍ പലദിവസങ്ങളിലും വ്യത്യസ്തമാണെന്നതാണ് ഇത്തരമൊരു സംശയത്തിനു കാരണം.

മലയാളികളുള്‍പെടെ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് സന്ദര്‍ശകര്‍ ദിവസേന ഇവിടെ എത്തുന്നുണ്ട്. കൃഷ്ണരാജസാഗര്‍ അണക്കെട്ടിനോടു ചേര്‍ന്നാണ് വൃന്ദാവന്‍ ഉദ്യാനം. ഏറ്റവുമൊടുവില്‍ ഈമാസം ഏഴിന് ഉദ്യാനത്തിലെത്തിയ പുലി ഒരു തെരുവുനായയെ ആക്രമിച്ചിരുന്നു.

Keywords: Brindavan Gardens Closed For Third Time Over Leopard Scare, Karnataka, News, Visitors, Threatened, CCTV, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia