ഉറപ്പിച്ച വിവാഹം ലോക് ഡൗണിനെ തുടര്‍ന്ന് മുടങ്ങാതിരിക്കാന്‍ ആംബുലന്‍സില്‍ യാത്ര; പരിശോധനയില്‍ നിന്നും തടിതപ്പിയത് പിതാവിന് അസുഖമാണെന്ന് കള്ളം പറഞ്ഞ്; ഒറ്റുകാരനായത് അയല്‍ക്കാരന്‍;പിന്നീട് സംഭവിച്ചത്!

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 01.05.2020) ഉറപ്പിച്ച വിവാഹം ലോക് ഡൗണിനെ തുടര്‍ന്ന് മുടങ്ങാതിരിക്കാന്‍ ആംബുലന്‍സില്‍ യാത്ര. പരിശോധനയില്‍ നിന്നും തടിതപ്പിയത് പിതാവിന് അസുഖമാണെന്ന് കള്ളം പറഞ്ഞ്. ഒടുവില്‍ ഒറ്റുകാരനായത് അയല്‍ക്കാരന്‍. ഉത്തര്‍ പ്രദേശ് മുസഫര്‍ നഗര്‍ ഖട്ടൗലി സ്വദേശിയായ 26കാരനാണ് ലോക് ഡൗണിനെ തുടര്‍ന്ന് നിശ്ചയിച്ചിരുന്ന വിവാഹം നടത്താന്‍ കള്ളം പറഞ്ഞ് ആംബുലന്‍സില്‍ യാത്ര ചെയ്തത്. ഡെല്‍ഹിയില്‍ വെച്ചായിരുന്നു യുവാവിന്റെ വിവാഹം.

എന്നാല്‍ അവിടെ വരെ എത്താന്‍ ആംബുലന്‍സ് വാടകയ്ക്ക് എടുത്ത് പിതാവിന് അസുഖമാണെന്ന് പറഞ്ഞ് ഡ്രിപ്പിട്ട് ആംബുലന്‍സില്‍ കിടത്തി ചികിത്സയ്ക്കെന്ന മട്ടില്‍ യാത്ര ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിവാഹം നടത്തി മടങ്ങുകയും ചെയ്തു. അഞ്ച് ദിവസം മുമ്പ് ഇയാള്‍ ഡെല്‍ഹിയില്‍ എത്താനായി ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊലീസ് തടഞ്ഞ് മടക്കി അയക്കുകയായിരുന്നു.

 ഉറപ്പിച്ച വിവാഹം ലോക് ഡൗണിനെ തുടര്‍ന്ന് മുടങ്ങാതിരിക്കാന്‍ ആംബുലന്‍സില്‍ യാത്ര; പരിശോധനയില്‍ നിന്നും തടിതപ്പിയത് പിതാവിന് അസുഖമാണെന്ന് കള്ളം പറഞ്ഞ്; ഒറ്റുകാരനായത് അയല്‍ക്കാരന്‍;പിന്നീട് സംഭവിച്ചത്!

തുടര്‍ന്നാണ് ഇയാള്‍ ആംബുലന്‍സ് തെരഞ്ഞെടുത്തത്. പലയിടത്തും പൊലീസ് പരിശോധിച്ചെങ്കിലും ചികിത്സയ്ക്കു പോകുകയാണെന്ന ധാരണയില്‍ കടത്തിവിട്ടു. ഒടുവില്‍ ഡെല്‍ഹിയിലെത്തിയ സംഘം വിവാഹം നടത്തി ഭാര്യയ്ക്കൊപ്പം തിരികെ സ്വദേശത്തേക്കും മടങ്ങി.

വീട്ടില്‍ ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് അയല്‍വാസി പൊലീസില്‍ വിവരമറിയിക്കുന്നത്. ഇതോടെ പൊലീസും ആരോഗ്യവകുപ്പ് അധികൃതരുമെത്തി പരിശോധന നടത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. ഒടുവില്‍ ഇവര്‍ ക്വാറന്റീനിലും ആയി. കൊവിഡ് ഹോട്സ്പോട്ടുകളിലൊന്നായ മുസഫര്‍ നഗറില്‍ ഇതുവരെ അഞ്ചു പേരില്‍ കൊവിഡ് രോഗം കണ്ടെത്തിയിട്ടുണ്ട്.

Keywords:  Bride, groom family disguise as patients, use ambulance to travel between Ghaziabad-Muzaffarnagar, New Delhi, News, Marriage, Ambulance, Father, Police, Complaint, Treatment, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia