റോഹ്തക്(ഹരിയാന): (www.kvartha.com 01.12.2014) ബസിനുള്ളിൽ ശല്യം ചെയ്ത പൂവാലന്മാരെ സഹോദരിമാർ ബെൽറ്റുകൊണ്ട് അടിച്ചോടിച്ചു. ഹരിയാനയിലെ റോഹ്തകിൽ ഞായറാഴ്ചയാണ് സംഭവമുണ്ടായത്.
ഈ സംഭവങ്ങളെല്ലാം അരങ്ങേറുമ്പോഴും ബസിനുള്ളിലെ ഒരു യാത്രക്കാരൻ പോലും സഹോദരിമാരായ യുവതികളുടെ രക്ഷയ്ക്കെത്തിയില്ല. ബസിൽ കയറിയ ആരതിയേയും പൂജയേയും മൂന്ന് യുവാക്കൾ ശല്യം ചെയ്യുകയായിരുന്നു. ഇത് പരിധി വിട്ടപ്പോഴാണ് യുവതികൾ ബെൽറ്റുകൊണ്ട് ആക്രമണം നടത്തിയത്. യുവാക്കളുടെ കൈകളിലുമാണ് സഹോദരിമാർ ബെൽറ്റുകൊണ്ടടിച്ചത്.
ബസിനുള്ളിലെ ആരും രക്ഷയ്ക്കെത്തിയില്ലെങ്കിലും ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ബസിലെ കണ്ടക്ടറോ ഡ്രൈവറോ യുവതികളെ സഹായിക്കാനെത്തിയില്ലെന്നതും ശ്രദ്ധേയമാണ്.
അല്പദൂരം നീങ്ങിയ ശേഷം യുവാക്കൾ സഹോദരിമാരെ തള്ളി ബസിനുപുറത്തേയ്ക്കിട്ടപ്പോൾ മാത്രമാണ് ബസ് നിറുത്തിയത്. യുവാക്കളുടെ ആക്രമണം കൂടുതൽ ശക്തമായതോടെ സഹോദരിമാരിൽ ഒരാൾ സമീപത്തുകിടന്ന ഒരു ഇഷ്ടിക കൊണ്ട് യുവാക്കളെ നേരിട്ടു. ഇഷ്ടികയ്ക്ക് ഇടി കിട്ടിയതോടെ യുവാക്കൾ ഓടി രക്ഷപ്പെട്ടു. സഹോദരിമാരുടെ പരാതിയിൽ പോലീസ് കേസെടുത്തു. യുവാക്കളെ അറസ്റ്റുചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: After being unable to tolerate harassment inside a Rohtak bus, two brave sisters thrashed three eve-teasers in Haryana on Sunday.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.