Arrest | 'അംബേദ്കര്‍ വെറും സ്റ്റെനോഗ്രഫര്‍, അദ്ദേഹത്തിന്റേതായി ഭരണഘടനയില്‍ ഒന്നുമില്ല'; ഭരണഘടനാ ശില്‍പിക്കെതിരെ വിവാദ പ്രസംഗം നടത്തിയെന്ന കുറ്റത്തിന് വി എച് പി മുന്‍ നേതാവ് ആര്‍ ബി വി എസ് മണിയന്‍ അറസ്റ്റില്‍; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
Sep 14, 2023, 11:35 IST
ചെന്നൈ: (www.kvartha.com) ഭരണഘടനാ ശില്‍പിയായ ഡോ. ബിആര്‍ അംബേദ്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കുറ്റത്തിന് വിശ്വഹിന്ദു പരിഷത് (VHP) മുന്‍ നേതാവ് ആര്‍ ബി വി എസ് മണിയന്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. ത്യാഗരായനഗറിലെ വസതിയില്‍നിന്ന് വ്യാഴാഴ്ച രാവിലെയാണ് തമിഴ്‌നാട് പൊലീസ് മണിയനെ അറസ്റ്റ് ചെയ്തത്. അംബേദ്കറെയും തിരുമാവളവനെയും അപമാനിച്ച് മണിയന്‍ പ്രസംഗിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ്. വിശ്വഹിന്ദു പരിഷത്തിന്റെ മുന്‍ തമിഴ്‌നാട് ഉപാധ്യക്ഷനാണ് മണിയന്‍.
ഭരണഘടനാ ശില്‍പിയായ അംബേദ്കറിനെ സ്റ്റെനോഗ്രഫര്‍ എന്നു വിശേഷിപ്പിച്ച മണിയന്‍, തിരുമാവളവന്റെ മഹത്വത്തെയും ചോദ്യം ചെയ്തു സംസാരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
ഇന്‍ഡ്യന്‍ ഭരണഘടന അംബേദ്കര്‍ എഴുതിയതല്ലെന്ന് പറഞ്ഞ മണിയന്‍ അംബേദ്കറാണ് നമുക്ക് ഭരണഘടന സമ്മാനിച്ചതെന്ന് പറയുന്നവര്‍ക്ക് ഭ്രാന്താണെന്നും വാദിക്കുന്നു. സ്വന്തം ബുദ്ധി പണയം വച്ചവരാണ് അവര്‍ എന്നും കുറ്റപ്പെടുത്തുന്നു. എല്ലാ പാര്‍ടികളും അങ്ങനെ ചെയ്തവരാണ്. അംബേദ്കര്‍ നിങ്ങളുടെ ജാതിയല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ ആളുകള്‍ അദ്ദേഹത്തിന്റെ പേരില്‍ വോടു ചെയ്യുന്നതെങ്കിലും അവസാനിപ്പിക്കും.
കാരണം അംബേദ്കര്‍ അവരുടെ ജാതിയില്‍പ്പെട്ടയാളല്ലല്ലോ. അദ്ദേഹം തിരുമാവളവന്റെ ജാതിയില്‍പ്പെട്ടയാളാണോ? പറയൂ. തിരുമാവളവന്‍ പറയനാണ്. അംബേദ്കര്‍ ചക്കിലിയാരാണ്. പിന്നെ അംബേദ്കര്‍ എങ്ങനെയാണ് നിങ്ങളുടെ ജാതിയാകുന്നത്? ഇവിടെ ഏതെങ്കിലും പറയന്‍ ചക്കിയാര്‍ വിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുമോ? പറയര്‍ ആരെങ്കിലും പള്ളരെ വിവാഹം കഴിക്കുമോ? ആരും അത്തരം സാഹോദര്യമൊന്നും കാണിക്കില്ല. ഈ ജാതികളെല്ലാം പരസ്പരം ശത്രുത പുലര്‍ത്തുന്നവരാണെന്നും മണിയന്‍ പറയുന്നു.
മണിയന്റെ വിവാദ പ്രസംഗത്തില്‍നിന്ന്:
ഇന്‍ഡ്യന്‍ ഭരണഘടന അംബേദ്കര്‍ എഴുതിയതല്ല. അംബേദ്കറാണ് നമുക്ക് ഭരണഘടന സമ്മാനിച്ചതെന്ന് പറയുന്നവര്‍ക്ക് ഭ്രാന്താണ്. സ്വന്തം ബുദ്ധി പണയം വച്ചവരാണ് അവര്‍. എല്ലാ പാര്‍ടികളും അങ്ങനെ ചെയ്തവരാണ്. അംബേദ്കര്‍ നിങ്ങളുടെ ജാതിയല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ ആളുകള്‍ അദ്ദേഹത്തിന്റെ പേരില്‍ വോടു ചെയ്യുന്നതെങ്കിലും അവസാനിപ്പിക്കും.
കാരണം അംബേദ്കര്‍ അവരുടെ ജാതിയില്‍പ്പെട്ടയാളല്ലല്ലോ. അദ്ദേഹം തിരുമാവളവന്റെ ജാതിയില്‍പ്പെട്ടയാളാണോ? പറയൂ. തിരുമാവളവന്‍ പറയനാണ്. അംബേദ്കര്‍ ചക്കിലിയാരാണ്. പിന്നെ അംബേദ്കര്‍ എങ്ങനെയാണ് നിങ്ങളുടെ ജാതിയാകുന്നത്? ഇവിടെ ഏതെങ്കിലും പറയന്‍ ചക്കിയാര്‍ വിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുമോ? പറയര്‍ ആരെങ്കിലും പള്ളരെ വിവാഹം കഴിക്കുമോ? ആരും അത്തരം സാഹോദര്യമൊന്നും കാണിക്കില്ല. ഈ ജാതികളെല്ലാം പരസ്പരം ശത്രുത പുലര്‍ത്തുന്നവരാണ്.
അംബേദ്കറാണ് ഇന്‍ഡ്യയുടെ ഭരണഘടന കൊണ്ടുവന്നതെന്നാണു ചിലരുടെ അവകാശവാദം. ഇപ്പോള്‍ ഭരിക്കുന്ന പാര്‍ടിക്കും അതേ നിലപാടാണ്. അവരും അദ്ദേഹത്തിനു സ്തുതി പാടുകയാണ്. പക്ഷേ, എന്താണ് സത്യം? ഞാന്‍ ഭരണഘടനയെക്കുറിച്ച് ഒരു ലഘുലേഖ തയാറാക്കിയിരുന്നു. ഭരണഘടന രൂപപ്പെടുത്തിയ മുന്നൂറിലധികം പേരുടെ കയ്യൊപ്പും അതിലുണ്ട്. ഭരണഘടന ഉണ്ടാക്കിയ 300 പേരുടെ പേരും ലഭ്യമാണ്. രാജേന്ദ്ര പ്രസാദായിരുന്നു ചെയര്‍മാന്‍. അപ്പോള്‍ ആരാണ് ഭരണഘടന രൂപപ്പെടുത്തിയത്? ചെയര്‍മാനാണ് അവകാശിയെങ്കില്‍ അത് രാജേന്ദ്ര പ്രസാദാണ്.
ഭരണഘടനയുടെ ഡ്രാഫ്റ്റ് തയാറാക്കിയ, അതെല്ലാം ടൈപ് ചെയ്ത, തെറ്റില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ വെറും ക്ലര്‍ക് മാത്രമാണ് അംബേദ്കര്‍. അദ്ദേഹത്തിന്റെ സംഭാവനയായി അതില്‍ ഒന്നുമില്ലെന്ന് നിങ്ങള്‍ക്ക് അറിയാമോ? അംബേദ്കര്‍ സ്വന്തം ബുദ്ധികൊണ്ട് തയാറാക്കിയതാണ് ഭരണഘടനയെന്നു കരുതരുത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ചകള്‍ നടന്നു. ആ ചര്‍ചകളില്‍നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ടൈപ് ചെയ്യാന്‍ ഒരു സ്റ്റെനോഗ്രഫര്‍ വേണം. ടൈപ്പ് ചെയ്തത് ശരിയാണോയെന്നു പരിശോധിക്കാനും ആളു വേണം.
ആ ജോലിയായിരുന്നു അംബേദ്കറിന്റേത്. അതായത് ഡ്രാഫ്റ്റിങ് കമിറ്റിയുടെ ചെയര്‍മാന്‍. ഇദ്ദേഹത്തിന്റെ ജോലി എന്താണെന്ന് അറിയാമോ? എല്ലാവരും ചര്‍ച ചെയ്ത് രൂപീകരിച്ച ആശയങ്ങള്‍ ടൈപ് ചെയ്‌തെടുത്തതില്‍ തെറ്റില്ലെന്ന് ഉറപ്പുവരുത്തുന്നു. തൊട്ടടുത്ത ദിവസം അദ്ദേഹം അത് ഉച്ചത്തില്‍ വായിക്കും. ഇതാണ് നിങ്ങളെല്ലാം പറഞ്ഞത്. ആര്‍ക്കെങ്കിലും സംശയങ്ങളുണ്ടോയെന്നു ചോദിക്കും.
ഭരണഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട് 12 വോള്യങ്ങളുണ്ട്. അതെല്ലാം ടൈപ് ചെയ്തത് സ്റ്റെനോഗ്രഫര്‍മാരാണ്. അവരെയാണ് ഭരണഘടന ഡ്രാഫ്റ്റ് ചെയ്യുന്നതിനായി താല്‍കാലികമായി ചുമതലപ്പെടുത്തിയിരുന്നത്. ഇതില്‍ ചില സ്റ്റെനോഗ്രഫര്‍മാരെ നെഹ്‌റു പിന്നീട് സ്ഥിരം ജോലിക്കാരാക്കി. അങ്ങനെയാണ് അംബേദ്കറിനു സ്ഥിരം ജോലി ലഭിച്ചത്. അതുകൊണ്ട് അംബേദ്കറിന്റേതായി ഈ ഭരണഘടനയില്‍ യാതൊന്നുമില്ലെന്ന് എല്ലാവരും ആദ്യം മനസ്സിലാക്കുക.
ഭരണഘടനാ ശില്‍പിയായ അംബേദ്കറിനെ സ്റ്റെനോഗ്രഫര്‍ എന്നു വിശേഷിപ്പിച്ച മണിയന്‍, തിരുമാവളവന്റെ മഹത്വത്തെയും ചോദ്യം ചെയ്തു സംസാരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
ഇന്‍ഡ്യന്‍ ഭരണഘടന അംബേദ്കര്‍ എഴുതിയതല്ലെന്ന് പറഞ്ഞ മണിയന്‍ അംബേദ്കറാണ് നമുക്ക് ഭരണഘടന സമ്മാനിച്ചതെന്ന് പറയുന്നവര്‍ക്ക് ഭ്രാന്താണെന്നും വാദിക്കുന്നു. സ്വന്തം ബുദ്ധി പണയം വച്ചവരാണ് അവര്‍ എന്നും കുറ്റപ്പെടുത്തുന്നു. എല്ലാ പാര്‍ടികളും അങ്ങനെ ചെയ്തവരാണ്. അംബേദ്കര്‍ നിങ്ങളുടെ ജാതിയല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ ആളുകള്‍ അദ്ദേഹത്തിന്റെ പേരില്‍ വോടു ചെയ്യുന്നതെങ്കിലും അവസാനിപ്പിക്കും.
കാരണം അംബേദ്കര്‍ അവരുടെ ജാതിയില്‍പ്പെട്ടയാളല്ലല്ലോ. അദ്ദേഹം തിരുമാവളവന്റെ ജാതിയില്‍പ്പെട്ടയാളാണോ? പറയൂ. തിരുമാവളവന്‍ പറയനാണ്. അംബേദ്കര്‍ ചക്കിലിയാരാണ്. പിന്നെ അംബേദ്കര്‍ എങ്ങനെയാണ് നിങ്ങളുടെ ജാതിയാകുന്നത്? ഇവിടെ ഏതെങ്കിലും പറയന്‍ ചക്കിയാര്‍ വിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുമോ? പറയര്‍ ആരെങ്കിലും പള്ളരെ വിവാഹം കഴിക്കുമോ? ആരും അത്തരം സാഹോദര്യമൊന്നും കാണിക്കില്ല. ഈ ജാതികളെല്ലാം പരസ്പരം ശത്രുത പുലര്‍ത്തുന്നവരാണെന്നും മണിയന്‍ പറയുന്നു.
മണിയന്റെ വിവാദ പ്രസംഗത്തില്‍നിന്ന്:
ഇന്‍ഡ്യന്‍ ഭരണഘടന അംബേദ്കര്‍ എഴുതിയതല്ല. അംബേദ്കറാണ് നമുക്ക് ഭരണഘടന സമ്മാനിച്ചതെന്ന് പറയുന്നവര്‍ക്ക് ഭ്രാന്താണ്. സ്വന്തം ബുദ്ധി പണയം വച്ചവരാണ് അവര്‍. എല്ലാ പാര്‍ടികളും അങ്ങനെ ചെയ്തവരാണ്. അംബേദ്കര്‍ നിങ്ങളുടെ ജാതിയല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ ആളുകള്‍ അദ്ദേഹത്തിന്റെ പേരില്‍ വോടു ചെയ്യുന്നതെങ്കിലും അവസാനിപ്പിക്കും.
കാരണം അംബേദ്കര്‍ അവരുടെ ജാതിയില്‍പ്പെട്ടയാളല്ലല്ലോ. അദ്ദേഹം തിരുമാവളവന്റെ ജാതിയില്‍പ്പെട്ടയാളാണോ? പറയൂ. തിരുമാവളവന്‍ പറയനാണ്. അംബേദ്കര്‍ ചക്കിലിയാരാണ്. പിന്നെ അംബേദ്കര്‍ എങ്ങനെയാണ് നിങ്ങളുടെ ജാതിയാകുന്നത്? ഇവിടെ ഏതെങ്കിലും പറയന്‍ ചക്കിയാര്‍ വിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുമോ? പറയര്‍ ആരെങ്കിലും പള്ളരെ വിവാഹം കഴിക്കുമോ? ആരും അത്തരം സാഹോദര്യമൊന്നും കാണിക്കില്ല. ഈ ജാതികളെല്ലാം പരസ്പരം ശത്രുത പുലര്‍ത്തുന്നവരാണ്.
അംബേദ്കറാണ് ഇന്‍ഡ്യയുടെ ഭരണഘടന കൊണ്ടുവന്നതെന്നാണു ചിലരുടെ അവകാശവാദം. ഇപ്പോള്‍ ഭരിക്കുന്ന പാര്‍ടിക്കും അതേ നിലപാടാണ്. അവരും അദ്ദേഹത്തിനു സ്തുതി പാടുകയാണ്. പക്ഷേ, എന്താണ് സത്യം? ഞാന്‍ ഭരണഘടനയെക്കുറിച്ച് ഒരു ലഘുലേഖ തയാറാക്കിയിരുന്നു. ഭരണഘടന രൂപപ്പെടുത്തിയ മുന്നൂറിലധികം പേരുടെ കയ്യൊപ്പും അതിലുണ്ട്. ഭരണഘടന ഉണ്ടാക്കിയ 300 പേരുടെ പേരും ലഭ്യമാണ്. രാജേന്ദ്ര പ്രസാദായിരുന്നു ചെയര്‍മാന്‍. അപ്പോള്‍ ആരാണ് ഭരണഘടന രൂപപ്പെടുത്തിയത്? ചെയര്‍മാനാണ് അവകാശിയെങ്കില്‍ അത് രാജേന്ദ്ര പ്രസാദാണ്.
ഭരണഘടനയുടെ ഡ്രാഫ്റ്റ് തയാറാക്കിയ, അതെല്ലാം ടൈപ് ചെയ്ത, തെറ്റില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ വെറും ക്ലര്‍ക് മാത്രമാണ് അംബേദ്കര്‍. അദ്ദേഹത്തിന്റെ സംഭാവനയായി അതില്‍ ഒന്നുമില്ലെന്ന് നിങ്ങള്‍ക്ക് അറിയാമോ? അംബേദ്കര്‍ സ്വന്തം ബുദ്ധികൊണ്ട് തയാറാക്കിയതാണ് ഭരണഘടനയെന്നു കരുതരുത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ചകള്‍ നടന്നു. ആ ചര്‍ചകളില്‍നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ടൈപ് ചെയ്യാന്‍ ഒരു സ്റ്റെനോഗ്രഫര്‍ വേണം. ടൈപ്പ് ചെയ്തത് ശരിയാണോയെന്നു പരിശോധിക്കാനും ആളു വേണം.
ആ ജോലിയായിരുന്നു അംബേദ്കറിന്റേത്. അതായത് ഡ്രാഫ്റ്റിങ് കമിറ്റിയുടെ ചെയര്‍മാന്‍. ഇദ്ദേഹത്തിന്റെ ജോലി എന്താണെന്ന് അറിയാമോ? എല്ലാവരും ചര്‍ച ചെയ്ത് രൂപീകരിച്ച ആശയങ്ങള്‍ ടൈപ് ചെയ്‌തെടുത്തതില്‍ തെറ്റില്ലെന്ന് ഉറപ്പുവരുത്തുന്നു. തൊട്ടടുത്ത ദിവസം അദ്ദേഹം അത് ഉച്ചത്തില്‍ വായിക്കും. ഇതാണ് നിങ്ങളെല്ലാം പറഞ്ഞത്. ആര്‍ക്കെങ്കിലും സംശയങ്ങളുണ്ടോയെന്നു ചോദിക്കും.
Keywords: 'BR Ambedkar a typist, clerk': Ex-Hindu body leader arrested for derogatory remarks, Chennai, News, Politics, BR Ambedka, Criticism, Arrested, Social Media, Religion, Typist, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.