കൊടുംവരള്‍ച്ച: മഴ ഭഗവാനെ പ്രീതിപ്പെടുത്താന്‍ കുട്ടിയെ നഗ്‌നനായി ഗ്രാമത്തിലൂടെ നടത്തിച്ചു
Jun 17, 2016, 11:43 IST
ADVERTISEMENT
ചിത്രദുര്‍ഗ: (www.kvartha.com 17.06.2016) കൊടുംവരള്‍ച്ചയെ തുടര്‍ന്ന് പൊറുതിമുട്ടിയ ഗ്രാമവാസികള്‍ മഴ ഭഗവാനെ പ്രീതിപ്പെടുത്താന്‍ കുട്ടിയെ ഗ്രാമത്തിലൂടെ നഗ്‌നനായി നടത്തിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ഗ്രാമത്തിലെ പണ്ടാരഹള്ളിയില്‍ ജൂണ്‍ പത്തിനാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മഴ ഭഗവാനെ പ്രീതിപ്പെടുത്താന്‍ വളരെ വിചിത്രമായ ആചാരമാണ് ഇവര്‍ നടത്തിയത്. കുട്ടിയുടെ തലവഴി വെള്ളമൊഴിച്ചതിനുശേഷം ദേവിയ്ക്കുമുന്നില്‍ പൂജ നടത്തി ദേവീവിഗ്രഹം കുട്ടിയുടെ തലയില്‍ വച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു. കുട്ടിയെക്കൊണ്ട് ചില മന്ത്രങ്ങള്‍ ഉരുവിടിപ്പിക്കുകയും മറ്റുള്ളവര്‍ ചെണ്ടയും വാദ്യങ്ങളുമായി പിന്നാലെ നടക്കുകയും ചെയ്തു.
ആചാര പ്രകാരം മഴഭഗവാന്റെ പ്രീതിക്കായി കുട്ടിക്ക് പുതുവസ്ത്രങ്ങള്‍ നല്കുകയാണ് ചടങ്ങ് നടത്തിയത്. ചെറിയ ആണ്‍കുട്ടിയാണ് ചടങ്ങ് നടത്തേണ്ടതെന്നും അങ്ങനെ ചെയ്താന്‍ മഴ ഭഗവാന്‍ പ്രത്യക്ഷപ്പെടുമെന്നുമാണ് ഗ്രാമവാസികളുടെ വിശ്വാസം. മഴ ഭഗവാനെ പ്രീതിപ്പെടുത്താനായി ഇത്തരത്തില്‍ പല വിചിത്രമായ ആചാരങ്ങളും ഇവിടെ നടത്താറുണ്ട്.
ചടങ്ങിന്റെ വീഡിയോ കാണാം.
Also Read: ജിഷയുടെ കൊലപാതകം തെളിയാന്‍ ചെരുപ്പ് നിര്‍ണ്ണായക ഘടകമായി; പാറക്കെട്ടില്‍ ചെരുപ്പും വടിയും കണ്ട മറ്റൊരു കേസ് കാസര്‍കോട്ട് തെളിയാനുണ്ട്
Keywords: Boy paraded to please rain god in drought-hit Karnataka village , Villagers, Goddess, Dress, Appear, Water,Idol, Boy, Social Network, National.
മഴ ഭഗവാനെ പ്രീതിപ്പെടുത്താന്‍ വളരെ വിചിത്രമായ ആചാരമാണ് ഇവര്‍ നടത്തിയത്. കുട്ടിയുടെ തലവഴി വെള്ളമൊഴിച്ചതിനുശേഷം ദേവിയ്ക്കുമുന്നില്‍ പൂജ നടത്തി ദേവീവിഗ്രഹം കുട്ടിയുടെ തലയില്‍ വച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു. കുട്ടിയെക്കൊണ്ട് ചില മന്ത്രങ്ങള്‍ ഉരുവിടിപ്പിക്കുകയും മറ്റുള്ളവര്‍ ചെണ്ടയും വാദ്യങ്ങളുമായി പിന്നാലെ നടക്കുകയും ചെയ്തു.
ആചാര പ്രകാരം മഴഭഗവാന്റെ പ്രീതിക്കായി കുട്ടിക്ക് പുതുവസ്ത്രങ്ങള്‍ നല്കുകയാണ് ചടങ്ങ് നടത്തിയത്. ചെറിയ ആണ്‍കുട്ടിയാണ് ചടങ്ങ് നടത്തേണ്ടതെന്നും അങ്ങനെ ചെയ്താന്‍ മഴ ഭഗവാന്‍ പ്രത്യക്ഷപ്പെടുമെന്നുമാണ് ഗ്രാമവാസികളുടെ വിശ്വാസം. മഴ ഭഗവാനെ പ്രീതിപ്പെടുത്താനായി ഇത്തരത്തില്‍ പല വിചിത്രമായ ആചാരങ്ങളും ഇവിടെ നടത്താറുണ്ട്.
ചടങ്ങിന്റെ വീഡിയോ കാണാം.
Also Read:
Keywords: Boy paraded to please rain god in drought-hit Karnataka village , Villagers, Goddess, Dress, Appear, Water,Idol, Boy, Social Network, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

