Accidental Death | അച്ഛനൊപ്പം ബൈകില്‍ സഞ്ചരിക്കവേ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി 6 വയസ്സുകാരന് ദാരുണാന്ത്യം

 


ADVERTISEMENT

ബെംഗ്ലൂറു: (www.kvartha.com) അച്ഛനൊപ്പം ബൈകില്‍ സഞ്ചരിക്കവേ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി ആറുവയസ്സുകാരന് ദാരുണാന്ത്യം. ഹുകേരി താലൂക് ഹട്ടരഗി സ്വദേശിയായ വര്‍ധന്‍ ഈരണ്ണ ബ്യാരിയാണ് മരിച്ചത്.

Accidental Death | അച്ഛനൊപ്പം ബൈകില്‍ സഞ്ചരിക്കവേ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി 6 വയസ്സുകാരന് ദാരുണാന്ത്യം

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

അച്ഛന്‍ ഓടിച്ച ബൈകിന്റെ മുന്നിലിരുന്ന കുട്ടിയുടെ കഴുത്തില്‍ പട്ടത്തിന്റെ നൂല്‍ കുരുങ്ങുകയായിരുന്നു. ബൈക് പെട്ടെന്ന് നിര്‍ത്തിയെങ്കിലും കുട്ടിയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബെലഗാവി ഗാന്ധിനഗര്‍ പാലത്തിന് സമീപമായിരുന്നു അപകടം.

ദീപാവലി ആഘോഷത്തിന് പടക്കംവാങ്ങാന്‍ നഗരത്തിലെത്തിയതായിരുന്നു കുട്ടി. നേരത്തേ ഗ്ലാസ് പൊടിയും മറ്റ് രാസവസ്തുക്കളും പുരട്ടി ബലപ്പെടുത്തിയ നൂലുള്ള പട്ടങ്ങള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇത്തരം നൂലുകള്‍ വീണ്ടും സജീവമാകുകയാണ്. ഇത് വില്‍ക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords: Boy died after neck cut by thread of kite in Belagavi, Bangalore, News, Accidental Death, Child, Hospital, Treatment, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia