Falls into Borewell | മധ്യപ്രദേശിലെ ബിട്ടുളില്‍ 8 വയസുകാരന്‍ കുഴല്‍ കിണറില്‍ വീണു; കുട്ടി അബോധാവസ്ഥയിലാണെന്ന് സുരക്ഷാ സംഘം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

 


ADVERTISEMENT


ഭോപാല്‍: (www.kvartha.com) മധ്യപ്രദേശിലെ ബിട്ടുളില്‍ എട്ട് വയസുകാരന്‍ കുഴല്‍ കിണറില്‍ വീണു. തന്‍മയ് സാഹുവാണ് അഞ്ച് അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണത്. കുട്ടിയെ പുറത്തെത്തിക്കാന്‍ ശ്രമം തുടരുന്നുവെന്ന് രക്ഷാ സംഘം അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ഒരു കൃഷിസ്ഥലത്തിന് അടുത്തുള്ള മൈതാനത്ത് കളിക്കുന്നതിനിടെയാണ് എട്ട് വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണെന്നും മണ്ണ് നീക്കാന്‍ യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Aster_MIMS

ഭോപാലില്‍ നിന്നും ഹോഷംഗബാദില്‍ നിന്നും സംസ്ഥാന ദുരന്ത പ്രതികരണ സേന (State Disaster Response Force)യുടെ ടീമും സ്ഥലത്ത് എത്തിയിട്ടുണ്ട്. കുട്ടി അബോധാവസ്ഥയിലാണെന്നും കുട്ടിക്ക് ഓക്സിജന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്നും സുരക്ഷാ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. 

Falls into Borewell | മധ്യപ്രദേശിലെ ബിട്ടുളില്‍ 8 വയസുകാരന്‍ കുഴല്‍ കിണറില്‍ വീണു; കുട്ടി അബോധാവസ്ഥയിലാണെന്ന് സുരക്ഷാ സംഘം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു


രണ്ട് വര്‍ഷം മുമ്പാണ് ബിട്ടുളി നാനാക് ചൗഹാന്റെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാന്‍ കുഴല്‍ക്കിണര്‍ കുഴിച്ചത്. വെള്ളം കിട്ടാത്തതിനാല്‍ ഇത് പിന്നീട് ഇരുമ്പുപാളികൊണ്ട് മൂടിയെന്നാണ് സ്ഥലം ഉടമ പറയുന്നത്. കുട്ടി എങ്ങനെയാണ് ഇരുമ്പുപാളി നീക്കം ചെയ്തതെന്ന് അറിയില്ലെന്നും ചൗഹാന്‍ പൊലീസിനോട് പറഞ്ഞു.

Keywords:  News,National,India,Madhya pradesh,Bhoppal,Local-News, Child,Borewell, Police,help, Boy, 8, falls into borewell in Madhya Pradesh's Betul, rescue ops underway
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia