ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍ നിന്ന് പിന്മാറാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു; സൈനിക പിന്മാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ അതിര്‍ത്തിയില്‍ ആരംഭിച്ചു

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 23.06.2020) ഒടുവില്‍ കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍ നിന്ന് പിന്മാറാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയായി. കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് അതിര്‍ത്തിയില്‍ നിന്ന് പിന്മാറാനുള്ള ധാരണയായത്. സൈനിക പിന്മാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ അതിര്‍ത്തിയില്‍ ആരംഭിച്ചു. ജൂണ്‍ 15ന് ആണ് ഇന്ത്യ ചൈന സംഘര്‍ഷം ഉടലെടുത്തത്.

കോര്‍ കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ചൈനീസ് മേഖലയായ മോള്‍ഡോയിലാണ് ചര്‍ച്ച നടന്നത്. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍ നിന്നും സൈന്യത്തെ പിന്‍വലിപ്പിക്കാനുള്ള ധാരണയുമായി ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകുമെന്നും സൈന്യം വ്യക്തമാക്കി. ഇതു രണ്ടാം തവണയാണ് പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കമാന്‍ഡര്‍ റാങ്കിലുള്ളവര്‍ ചര്‍ച്ച നടത്തുന്നത്. ജൂണ്‍ ആറിനായിരുന്നു ആദ്യ ചര്‍ച്ച നടന്നത്.

ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍ നിന്ന് പിന്മാറാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു; സൈനിക പിന്മാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ അതിര്‍ത്തിയില്‍ ആരംഭിച്ചു

ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ 20ഓളം സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ചൈനയുടെ ഭാഗത്തുനിന്നും സൈനികരെ നഷ്ടമായിട്ടുണ്ട്. എന്നാല്‍ എത്ര സൈനികരെ നഷ്ടമായെന്ന് ചൈന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Keywords:  Both countries mutually decided to disengage, says Indian Army, New Delhi, News, Trending, Meeting, Military, Clash, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia