ABCD Foods | കോവിഡ് വന്നതോടെ വലഞ്ഞൊ? 'എബിസിഡി' ഭക്ഷണങ്ങള്‍ നിങ്ങളുടെ ശ്വാസകോശ ആരോഗ്യം വര്‍ധിപ്പിക്കും; ഡോക്ടര്‍ അംഗീകരിച്ച അടുക്കളയിലെ നുറുങ്ങുകള്‍ അറിയാം

 


ന്യൂഡെല്‍ഹി: (KVARTHA) വര്‍ധിച്ച് വരുന്ന അന്തരീക്ഷ മലിനീകരണത്തില്‍നിന്നും പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിന്റെ വകഭേദങ്ങളില്‍നിന്നും ശ്വാസകോശങ്ങളെ കാക്കാന്‍ ഇതാ പുതുവഴി. പനിയോ കോവിഡോ പിടിപെട്ട് ശ്വാസകോശത്തിന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടുന്നവരാണൊ നിങ്ങള്‍. എങ്കിലിനി വിഷമിക്കേണ്ടതില്ല.

ഈ 'എബിസിഡി' ഭക്ഷണങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ശ്വാസകോശാരോഗ്യം വര്‍ധിപ്പിക്കാം. നമ്മുടെ അടുക്കളയിലെ നുറുങ്ങുകള്‍ ഉപയോഗിച്ച് സുരക്ഷിതമായി പ്രതിരോധശേഷി വര്‍ധിപ്പിക്കാം. നമ്മുടെ ശ്വാസകോശങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് ഏറ്റവും ഉചിതമായ മാര്‍ഗം മെച്ചപ്പെട്ട ആരോ?ഗ്യ ക്രമീകരണമാണ്. എ,ബി,സി,ഡി ഭക്ഷണം ഇതിന് ഏറ്റവും നല്ലതാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഡോക്ടര്‍മാര്‍ അംഗീകരിച്ച നുറുങ്ങുകളെ കുറിച്ച് കൂടുതല്‍ അറിയാം.

ആപിള്‍, അമ് ല (നെല്ലിക്ക)

ശ്വാസകോശ ആരോഗ്യം സംരക്ഷിക്കുന്നതിന് ആപിള്‍ വളരെയധികം ഗുണകരമാണെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ പഠനം വിലയിരുത്തുന്നു. പുകവലിക്കുന്നവര്‍ക്ക് ശ്വാസകോശ ക്ഷമത കുറയാനുള്ള സാധ്യതയുണ്ട്. ഇത് പ്രതിരോധിക്കാന്‍ ആപിളിന് സാധിക്കുമെന്നാണ് പഠനം പറയുന്നത്. അതോടൊപ്പം നെല്ലിക്കയിലെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഇഫക്ട് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തിന് ഗുണകരമാണ്.


ABCD Foods | കോവിഡ് വന്നതോടെ വലഞ്ഞൊ? 'എബിസിഡി' ഭക്ഷണങ്ങള്‍ നിങ്ങളുടെ ശ്വാസകോശ ആരോഗ്യം വര്‍ധിപ്പിക്കും; ഡോക്ടര്‍ അംഗീകരിച്ച അടുക്കളയിലെ നുറുങ്ങുകള്‍ അറിയാം



ബി- ബീറ്റ്‌റൂട്, ബ്രോകോളി

ബീറ്റ്‌റൂടിന് ശ്വാസകോശ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും. വളരെ ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കും ബീറ്റ്‌റൂട് ഫലപ്രദമാണ്.

ബ്രോകോളിയില്‍ കാണപ്പെടുന്ന ചില മോളിക്യൂളുകള്‍ ബാക്ടീരിയല്‍, വൈറല്‍ അണുബാധകളെ ചെറുത്ത് നിര്‍ത്തും.

സി- കാരറ്റ്, കാബേജ്

കാരറ്റ് കഴിച്ചാല്‍ ഒരുപരിധിവരെ ശ്വാസകോശ അര്‍ബുദം വരെ തടയാമെന്ന് വിദഗ്ധര്‍ പറയുന്നു.

ചുവന്ന കാബേജും ശ്വാസകോശത്തെ സംരക്ഷിക്കുന്ന മറ്റൊരു പച്ചക്കറിയാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്തോസയാനിന്‍ ശ്വാസകോശ ആരോഗ്യത്തിന് ഏറെ ഉപയോഗപ്രദമാണ്.

ഡി- ഡാര്‍ക് ഗ്രീന്‍ ലീഫി വെജിറ്റബിള്‍

പച്ച ചീരയും ലെറ്റിയൂസും ഉള്‍പെടെയുള്ള പച്ചക്കറികള്‍ ശ്വാസകോശ ആരോഗ്യവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്താന്‍ സഹായിക്കും.

Keywords:
News, National, National-News, Health, Health-News, Boost, Lung Health, ABCD Foods, Doctor, Approved, Tips, COVID-19, Immunity Boost, Healthy, Nourishing Foods, Preventive Measures, Viral Infection, Boost Your Lung Health With These 'ABCD' Foods - Doctor-Approved Tips Inside!.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia