SWISS-TOWER 24/07/2023

Booked | ഹിന്ദി സംസാരിച്ചതിന് ബിഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ കൊലപ്പെടുത്തിയെന്ന് സമൂഹമാധ്യമം വഴി വ്യാജ പ്രചാരണം; ബിജെപി നേതാവിനെതിരെ കേസ്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഹിന്ദി സംസാരിച്ചതിന് ബിഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ കൊലപ്പെടുത്തിയെന്ന് സമൂഹമാധ്യമം വഴി വ്യാജ പ്രചാരണം നടത്തിയെന്ന സംഭവത്തില്‍ യുപിയിലെ ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശ് ബിജെപി വക്താവായ പ്രശാന്ത് ഉമാറാവുവിനെതിരെയാണ് കേസെടുത്തത്.
Aster mims 04/11/2022

ഹിന്ദി സംസാരിച്ചതിന് ബിഹാറില്‍ നിന്നുള്ള 12 അതിഥി തൊഴിലാളികളെ തമിഴ്നാട്ടില്‍ തൂക്കിലേറ്റിയെന്നായിരുന്നു ഉമാറാവു സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനൊപ്പം നില്‍ക്കുന്ന ഫോടോ കൂടി ഉള്‍പ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

Booked | ഹിന്ദി സംസാരിച്ചതിന് ബിഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ കൊലപ്പെടുത്തിയെന്ന് സമൂഹമാധ്യമം വഴി വ്യാജ പ്രചാരണം; ബിജെപി നേതാവിനെതിരെ കേസ്

കുടിയേറ്റക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ നടക്കുമ്പോഴും ബിഹാര്‍ നേതാവ് സ്റ്റാലിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുകയാണെന്നും ട്വീറ്റ് ചെയ്തു. സംഭവം വിവാദമായതോടെ പിന്നീട് ട്വീറ്റ് പിന്‍വലിച്ചിരുന്നു.

Keywords: BJP's Prashant Umrao booked after tweet claiming ‘attack on Bihar migrant workers in Tamil Nadu', New Delhi, News, Police, Twitter, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia