Boney Kapoor | നടി ശ്രീദേവിയുടെ മരണകാരണമെന്ത്? 5 വർഷത്തിന് ശേഷം വെളിപ്പെടുത്തലുമായി ഭർത്താവ് ബോണി കപൂർ
Oct 5, 2023, 12:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (KVARTHA) നടി ശ്രീദേവിയുടെ മരണം ഇപ്പോഴും പലർക്കും ദുരൂഹമാണ്. എന്നാൽ അവരുടെ ഭർത്താവും ചലചിത്ര നിർമാതാവുമായ ബോണി കപൂർ അടുത്തിടെ ഒരു അഭിമുഖത്തിൽ ആ രഹസ്യം വെളിപ്പെടുത്തി. കുടുംബാംഗങ്ങള്‍ക്കൊപ്പം ദുബൈയിലെത്തിയ താരത്തെ ഹോട്ടല്‍മുറിയിലെ ബാത്ടബ്ബില്‍ 2018 ഫെബ്രുവരി 24-ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ബാത്ത് ടബ്ബിൽ മുങ്ങിയാണ് ശ്രീദേവി മരിച്ചതെന്നാണ് പിന്നീട് റിപോർട്ടുകൾ പുറത്തുവന്നത്.
ഇരുപതാം നൂറ്റാണ്ടിലെ ബോളിവുഡിലെ ഏറ്റവും വിജയകരമായ നടിമാരിൽ ഒരാളായ ശ്രീദേവിയുടെ 54-ാം വയസിൽ പെട്ടെന്നുള്ള മരണം ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാൽ ഡോക്ടർമാർ മുങ്ങിമരിച്ചുവെന്നതിൽ മാത്രമാണ് ശ്രദ്ധിച്ചതെന്നും ശ്രീദേവിയുടെ ഭക്ഷണക്രമവും ഉപ്പ് ഒഴിവാക്കിയതുമാണ് മരണത്തിന് കാരണമെന്നുമാണ് ഭർത്താവ് ബോണി കപൂർ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത്.
'ദി ന്യൂ ഇന്ത്യൻ' എന്ന വാർത്താ വെബ്‌സൈറ്റിലെ മാധ്യമപ്രവർത്തകനായ രോഹൻ ദുവയുമായി നടത്തിയ സംഭാഷണത്തിൽ, ശ്രീദേവിയുടെ മരണം സ്വാഭാവികം അല്ല, ആകസ്മികം ആണെന്നും, ശ്രീദേവിയെ കൊലപ്പെടുത്തിയെന്ന അസ്വസ്ഥതയുണ്ടാക്കുന്ന ആരോപണങ്ങൾ തനിക്ക് നേരിടേണ്ടി വന്നതായും സംവിധായകൻ ബോണി കപൂർ പറഞ്ഞു. 24 അല്ലെങ്കിൽ 48 മണിക്കൂർ ചോദ്യം ചെയ്യലിന് വിധേയമായതായും അദ്ദേഹം ഓർമിച്ചു.
'ഇന്ത്യൻ മാധ്യമങ്ങളിൽ നിന്ന് വളരെയധികം സമ്മർദ്ദം ഉള്ളതിനാലാണ് ഇത്രയും ചോദ്യം ചെയ്യേണ്ടിവന്നതെന്ന് ഉദ്യോഗസ്ഥർ ഞങ്ങളോട് പറഞ്ഞു. ഈ സമയത്ത് ഞാൻ എല്ലാത്തരം പരിശോധനകളിലൂടെയും കടന്നുപോയി, അതിൽ നുണപരിശോധന (പോളിഗ്രാഫ്) പോലും ഉൾപ്പെടുന്നു. തുടർന്ന് പുറത്തുവന്ന റിപ്പോർട്ട് അപകടമരണമാണെന്ന് വ്യക്തമാക്കുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌ക്രീനിലെ തന്റെ പ്രതിച്ഛായയെക്കുറിച്ച് ശ്രീദേവി വളരെ സെൻസിറ്റീവ് ആയിരുന്നു. അവൾക്ക് ലോ ബിപിയുടെ പ്രശ്നമുണ്ടെന്ന് ഡോക്ടർ പറഞ്ഞുകൊണ്ടിരുന്നു. നിർഭാഗ്യവശാൽ, അവർ അത് ഗൗരവമായി എടുത്തില്ല, ഇത് അത്ര ഗുരുതരമാകില്ല എന്ന് അവർ കരുതി. ഞങ്ങൾ ദുബൈയിൽ ആയിരുന്നപ്പോഴും അവൾ കർശന ഭക്ഷണക്രമത്തിലായിരുന്നുവെന്നും ബോണി പറഞ്ഞു.
ശ്രീദേവിയുടെ സിനിമാ ജീവിതം
1963 ഓഗസ്റ്റ് 13 ന് തമിഴ്‌നാട്ടിൽ ജനിച്ച ശ്രീദേവി 1978-ൽ 'പതിനാറാം സാവൻ' എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ചു. 2020ൽ പുറത്തിറങ്ങിയ 'മോം' 300-ാമത്തെ ചിത്രമായിരുന്നു. ചാൽബാസ് എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ആദ്യ ഫിലിംഫെയർ അവാർഡ് ലഭിച്ചു, അതിനുമുമ്പ് അവർക്ക് തമിഴ് സിനിമകൾക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
'ചാന്ദ്‌നി', 'ലംഹേ', 'മിസ്റ്റർ ഇന്ത്യ', 'ഖുദാ ഗവ', 'സദ്മ', 'നാഗിന' എന്നിവയാണ് ഏറ്റവും ജനപ്രിയമായ ചിത്രങ്ങൾ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. നിർമാതാവായ ബോണി കപൂറിനെ 1996-ൽ വിവാഹം കഴിച്ച ശ്രീദേവിക്ക് ഖുഷി, ജാൻവി കപൂർ എന്നീ രണ്ട് പെൺമക്കളുണ്ട്. ജാൻവി കപൂർ ഇപ്പോൾ നടിയാണ്. 2013ൽ ശ്രീദേവിയെ സർക്കാർ പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഇത് കൂടാതെ അഞ്ച് തവണ ഫിലിം ഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്.
Keywords: News, National, New Delhi, Sridevi, Boney Kapoor, Dubai Police, Boney Kapoor opens up about Sridevi’s death for the 1st time.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.