HC Verdict | 'തൊഴിലില്ലാത്ത ഭർത്താവിന് ഭാര്യ ജീവനാംശം നൽകണം', ഹൈകോടതിയുടെ അപൂർവ വിധി

 


മുംബൈ: (KVARTHA) അഭൂതപൂർവമായ വിധിയിൽ, ജോലിയില്ലാത്ത ഭർത്താവിന് പ്രതിമാസം 10,000 രൂപ ജീവനാംശം നൽകാൻ ഭാര്യയോട് നിർദേശിച്ച വിചാരണ കോടതിയുടെ ഉത്തരവ് ബോംബെ ഹൈകോടതി ശരിവച്ചു. ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവിനോട് പൊതുവെ ഉത്തരവിടുന്ന പരമ്പരാഗത നിയമ സങ്കൽപത്തിന് വിപരീതമാണ് എന്നതിനാൽ കോടതി വിധി ശ്രദ്ധേയമായി. കീഴ് കോടതി വിധി ചോദ്യം ചെയ്ത് ഭാര്യ നൽകിയ ഹർജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്.

HC Verdict | 'തൊഴിലില്ലാത്ത ഭർത്താവിന് ഭാര്യ ജീവനാംശം നൽകണം', ഹൈകോടതിയുടെ അപൂർവ വിധി

 ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 24 ഉദ്ധരിച്ച കോടതി, അതിൽ 'ഭർത്താവ് അല്ലെങ്കിൽ ഭാര്യ' എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും അതിനാൽ, ജീവിക്കാനുള്ള സാഹചര്യമില്ലെങ്കിൽ ഏതെങ്കിലും കക്ഷിക്ക് മറ്റേ കക്ഷിയിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാമെന്നും നിരീക്ഷിച്ചു. 2020 മാർച്ച് 13 ന് കല്യാണിലെ കോടതിയാണ് ജോലിയില്ലാത്ത ഭർത്താവിന് ജീവനാംശം നൽകണമെന്ന് ഭാര്യയോട് നിർദേശിച്ചത്. ഇത് ചോദ്യം ചെയ്ത് ഭാര്യ ജീവനാംശം നൽകാൻ കഴിയില്ലെന്ന് വാദിച്ച് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

ജോലിയിൽ നിന്നുള്ള രാജിയും ഭവനവായ്പ അടയ്‌ക്കാനുള്ള ബാധ്യതയും പ്രായപൂർത്തിയാകാത്ത കുട്ടിയെ വളർത്തുന്നതുമാണ് ജീവനാംശം നൽകാൻ കഴിയാത്തതിന് കാരണമായി ഭാര്യ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഈ ചിലവുകൾ വഹിക്കാൻ ഭാര്യക്ക് സാമ്പത്തിക കഴിവുണ്ടെന്ന് ഭർത്താവിൻ്റെ അഭിഭാഷകൻ വാദിച്ചു. വാദങ്ങൾ കേട്ട ശേഷം ജസ്റ്റിസ് ശർമിള ദേശ്മുഖ് ആണ് രോഗങ്ങളാലും ജോലിയില്ലാതെയും ബുദ്ധിമുട്ടുന്ന ഭർത്താവിന് ചിലവിന് നൽകണമെന്ന നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണക്കോടതിയിൽ പോലും യുവതി തൻ്റെ വരുമാനവുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള തെളിവുകളൊന്നും നൽകിയിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

Keywords: News, Malayalam News, National, HC Verdict, Bombay High Court, Court Verdict, Bombay High Court tells woman to pay maintenance to unemployed husband
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia