അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള എഫ് ഐ ആറുകള്‍ക്ക് ബോംബെ ഹൈക്കോടതിയുടെ സ്റ്റേ
Jun 30, 2020, 16:11 IST
ADVERTISEMENT
മുംബൈ: (www.kvartha.com 30.06.2020) റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള രണ്ട് എഫ് ഐ ആറുകള്‍ക്ക് ബോംബെ ഹൈക്കോടതിയുടെ സ്റ്റേ. പല്‍ഘര്‍ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യത്തിനകത്ത് ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് നടപടി.
അര്‍ണബിനെതിരെ പ്രഥമദൃഷ്ട്യാ കേസില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കടുത്ത നടപടികള്‍ പാടില്ലെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.
ലോക് ഡൗണ്‍ സമയത്ത് ബാന്ദ്ര റെയില്‍വേസ്‌റ്റേഷനില്‍ അതിഥി തൊഴിലാളികളെ പ്രാകോപിപ്പിക്കുന്നതരത്തിലുള്ള പെരുമാറ്റം നടത്തിയെന്ന കേസിലാണ് സ്റ്റേ. തനിക്കെതിരെ സമര്‍പ്പിച്ച രണ്ട് എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഗോസ്വാമി കോടതിയെ സമീപിച്ചിരുന്നു. ഒന്ന് നാഗ്പൂരിലും രണ്ടാമത്തേത് മുംബൈയിലെ പൈഡോണി പൊലീസ് സ്റ്റേഷനിലുമാണ്.
Keywords: Bombay High Court suspends two FIRs against Arnab Goswami, Mumbai, News, Media, Report, Court, Police, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.