നിർണായക വിധി; ലൈംഗിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നത് വഞ്ചനയല്ലെന്ന് ബോംബെ ഹൈകോടതി; കാമുകനെ വെറുതെ വിട്ടു

 


മുംബൈ: (www.kvartha.com 21.12.2021) പരസ്പര സമ്മതത്തോടെ ദീർഘകാലം ശാരീരിക ബന്ധം പുലർത്തിയ ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നതിനെ വഞ്ചന എന്ന് വിളിക്കാനാവില്ലെന്ന് ബോംബെ ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട കീഴ്‌കോടതി യുവാവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തീരുമാനം ബോംബെ ഹൈകോടതി റദ്ദാക്കുകയും ഇയാളെ വെറുതെ വിടുകയും ചെയ്തു.

നിർണായക വിധി; ലൈംഗിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നത് വഞ്ചനയല്ലെന്ന് ബോംബെ ഹൈകോടതി; കാമുകനെ വെറുതെ വിട്ടു

കാശിനാഥ് ഘരത് എന്നാണ് ഈ കേസുമായി ബന്ധപ്പെട്ട കാമുകന്റെ പേര്. കാശിനാഥ് കാമുകിക്ക് മൂന്ന് വർഷത്തോളം വിവാഹ വാഗ്ദാനം നൽകി ശാരീരിക ബന്ധം നിലനിർത്തുകയും പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറിയെന്നുമാണ് പരാതി. കാമുകിയുടെ പരാതിയെ തുടർന്ന് കാമുകനെതിരെ ഐപിസി 376, 417 വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും വഞ്ചനയ്ക്കും പൊലീസ് കേസെടുത്തിരുന്നു.

കേസിൽ 1999 ഫെബ്രുവരി 19-ന് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കാമുകനെ ബലാത്സംഗ കുറ്റത്തിൽ നിന്ന് വെറുതെവിട്ടിരുന്നു. എന്നാൽ ഇയാൾക്കെതിരെ വഞ്ചനാക്കുറ്റം നിലനിൽക്കുന്നുണ്ടെന്നും കോടതി വിധിച്ചു.
ഈ കേസിൽ കീഴ്കോടതി കാശിനാഥിനെ ഒരു വർഷം തടവിന് ശിക്ഷിച്ചിരുന്നു.

ഈ വിധിയെ ചോദ്യം ചെയ്താണ് കാശിനാഥ് മുംബൈ ഹൈകോടതിയെ സമീപിച്ചത്. ജസ്റ്റിസ് അനുജ പ്രഭുദേശായിയുടെ സിംഗിൾ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വഞ്ചനാക്കുറ്റത്തിൽ നിന്നാണ് കാശിനാഥിനെ ബോംബെ ഹൈകോടതി വെറുതെവിട്ടത്.

തെളിവുകൾക്കും സാക്ഷി മൊഴികൾക്കും നീണ്ട വാദങ്ങൾക്കും ശേഷം കാശിനാഥും സ്ത്രീയും തമ്മിൽ ശാരീരിക ബന്ധമുണ്ടെന്ന നിഗമനത്തിൽ കോടതി എത്തി. എന്നാൽ ശാരീരിക ബന്ധത്തിൽ ഏർപെട്ടതിന് എന്തെങ്കിലും കാരണം നൽകിയതായി യുവതിയുടെ വാദങ്ങൾ വ്യക്തമാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. അതായത് പരസ്പര സമ്മതത്തോടെ മാത്രമാണ് ശാരീരിക ബന്ധങ്ങൾ ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു.

Keywords:  National, News, Top-Headlines, Mumbai, Love, Court Order, Woman, Man, Marriage, Bombay High Court ruled that refusing to marry after intercourse is not cheating.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia