Kangana Ranaut | കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കങ്കണയ്ക്ക് തിരിച്ചടി; വിചാരണ നടപടികള്‍ക്ക് സ്റ്റേ ഇല്ല
Feb 3, 2024, 13:07 IST
മുംബൈ: (KVARTHA) കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസിന്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ബോളിവുഡ് താരം കങ്കണ റണൗട്ട് സമര്‍പ്പിച്ച ഹര്‍ജി ബോംബൈ ഹൈകോടതി തള്ളി. കേസിന്റെ വിചാരണ വെള്ളിയാഴ്ച ആരംഭിച്ചതാണെന്നും അതുകൊണ്ടുതന്നെ വൈകിയ വേളയില്‍ നല്‍കിയ ഹര്‍ജി സ്വീകരിക്കാനാകില്ലെന്നും ജസ്റ്റിസ് പ്രകാശ് ഡി നായിക് പറഞ്ഞു.
വിചാരണ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാന്‍ നടി ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ജാവേദ് അക്തര്‍ പ്രതികരിച്ചു. ബോളിവുഡില്‍ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തറെന്ന കങ്കണയുടെ പരാമര്‍ശത്തിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. കേസെടുത്തതോടെ നടിയും പരാതി നല്‍കിയിരുന്നു.
2016ല്‍ നടിയും അക്തറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് താരം ഒരു വാര്‍ത്താ ചാനലിന് അഭിമുഖം നല്‍കുകയും ഗായകനെതിരെ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതാണ് പരാതിക്ക് ആധാരമായത്.
2016ല്‍ നടിയും അക്തറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് താരം ഒരു വാര്‍ത്താ ചാനലിന് അഭിമുഖം നല്‍കുകയും ഗായകനെതിരെ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതാണ് പരാതിക്ക് ആധാരമായത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.