മുൻ മരുമകളെ ഭർതൃപിതാവിന്റെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ഹൈകോടതി ഉത്തരവിട്ടു; സഹായിക്കാൻ പൊലീസിന് നിർദേശം

 


മുംബൈ: (www.kvartha.com 23.03.2022) തന്റെ മുൻ മരുമകളെ വീട്ടിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയ വയോധികനെ സഹായിക്കാൻ ബോംബെ ഹൈകോടതി മുംബൈ പൊലീസിനോട് ഉത്തരവിട്ടു. ജസ്റ്റിസുമാരായ ജിഎസ് പട്ടേൽ, എംജെ ജംദാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2016-ൽ ബോംബെ ഹൈകോടതി മരുമകളെ പുറത്താക്കാൻ ഉത്തരവിട്ടതായി വയോധികനെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകൻ സിദ്ധേഷ് ബോർകർ ഹൈകോടതിയെ അറിയിച്ചു.
                         
മുൻ മരുമകളെ ഭർതൃപിതാവിന്റെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ഹൈകോടതി ഉത്തരവിട്ടു; സഹായിക്കാൻ പൊലീസിന് നിർദേശം

എന്നാൽ 2016ലെ ഉത്തരവിനെ മരുമകൾ സുപ്രീം കോടതിയിൽ ചോദ്യം ചെയ്‌തതിനാൽ വീട്ടിൽ നിന്ന് ഇറങ്ങിയില്ല. സ്ത്രീ സുപ്രീം കോടതിയിൽ കേസ് തോറ്റെന്നും പുനഃപരിശോധനാ ഹർജി നൽകിയെന്നും എന്നാൽ അത് പിൻവലിച്ചിട്ടില്ലെന്നും ബോർകർ പറഞ്ഞു. 2005ൽ മുംബൈയിലെ കാന്തിവാലി വെസ്റ്റ് പ്രദേശത്ത് ഹരജിക്കാരന്റെ മകൻ വായ്പയെടുത്ത് ഒരു ഫ്‌ലാറ്റ് വാങ്ങിയിരുന്നു. പിന്നീട് 2011ൽ കർണാടകയിലെ ഒരു യുവതിയെ മകൻ വിവാഹം കഴിച്ചു. എന്നിരുന്നാലും, ഏതാനും മാസങ്ങൾക്കുള്ളിൽ, ദമ്പതികൾക്കിടയിൽ തർക്കം ഉടലെടുക്കുകയും അടുത്ത വർഷം അവളെ വീട്ടിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് കുടുംബ കോടതിയിൽ ഹർജി നൽകുകയും ചെയ്തു.

ജീവനാംശത്തിനും വിവാഹമോചനത്തിനും വേണ്ടി മരുമകളും കുടുംബകോടതിയെ സമീപിച്ചിരുന്നു. കുടുംബകോടതി ഈ ഹരജികളെല്ലാം ഒരുമിച്ച് പരിഗണിച്ചു. മരുമകൾ ഗാർഹിക പീഡന നിയമപ്രകാരം കേസ് ഫയൽ ചെയ്യുകയും 2013 ൽ യുവാവിന്റെ വയോധികരായ മാതാപിതാക്കൾ ട്രിബ്യൂണലിനെ സമീപിക്കുകയും ചെയ്തിരുന്നു. തുടർന്ന് അധികൃതർ മരുമകളോട് ഫ്‌ലാറ്റ് ഒഴിയാൻ ആവശ്യപ്പെടുകയും അവർക്ക് ബദൽ താമസസൗകര്യം നൽകാൻ ഭർത്താവിനോട് ഉത്തരവിടുകയും ചെയ്തു.

താമസിക്കാനായി മകൻ ഒരു ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്തിരുന്നുവെന്നും അതിനായി കഴിഞ്ഞ കുറേ വർഷങ്ങളായി വാടക കൊടുക്കുന്നുണ്ടെന്നും ബോർകർ പറഞ്ഞു. എന്നാൽ യുവതി വീട് വിട്ടിറങ്ങാൻ തയ്യാറായില്ല. 2016 ഏപ്രിൽ 13 ന് ബോംബെ ഹൈകോടതിയും ട്രൈബ്യൂണലിന്റെ ഉത്തരവ് ശരിവച്ചു, അതിനിടെ, 2019ൽ വിവാഹമോചനം അനുവദിച്ചുകൊണ്ട് കുടുംബകോടതി ഉത്തരവിട്ടു.

2021 സെപ്തംബർ ഒന്നിന്, മരുമകളെ വാടകയ്ക്ക് എടുത്ത അപാർട് മെന്റിൽ താമസിപ്പിക്കാനും ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് പുറത്താക്കാനും സഹായിക്കുന്നതിനായി പൊലീസിനെ സമീപിച്ചതായും എന്നാൽ, സഹായിച്ചില്ലെന്നും ബോർക്കർ ബെഞ്ചിനോട് പറഞ്ഞു. ഇതെല്ലാം പരിഗണിച്ചാണ് മരുമകളെ പുറത്താക്കാൻ ബെഞ്ച് പൊലീസിനോട് ഉത്തരവിട്ടത്. ഹർജി മാർച് 28ന് ബെഞ്ച് വീണ്ടും പരിഗണിക്കും.

Keywords:  News, National, Top-Headlines, Mumbai, Maharashtra, High Court, Court Order, Case, Daughter, Police, Bombay HC, Ex-daughter-in-law, Senior citizen, Bombay HC orders eviction of ex-daughter-in-law from residence of senior citizen.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia