Threat | 'ഉടന്‍ പൊട്ടിത്തെറിക്കും'; വിമാനങ്ങള്‍ക്ക് പിന്നാലെ ഹോട്ടലുകള്‍ക്കും ഇമെയില്‍ വഴി ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

 
Alt Text: Bomb Threats via Email to Hotels Following Airlines

Representational Image Generated By Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കൊല്‍ക്കത്ത, തിരുപ്പതി, രാജ് കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ക്ക് സന്ദേശം ലഭിച്ചത് ഇമെയിലിലൂടെ
● കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്ന ദിവസമായിരുന്നു ഭീഷണി
● പരിശോധനയില്‍ സംശയകരമായ ഒന്നും തന്നെ കണ്ടെത്താനായില്ല
● പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു

കൊല്‍ക്കത്ത: (KVARTHA) അടുത്തിടെ രാജ്യത്തെ വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി ബോംബ് ഭീഷണി സന്ദേശം ലഭിക്കുകയാണ്. സംഭവത്തില്‍ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഇപ്പോള്‍ ഹോട്ടലുകള്‍ക്ക് നേരെയും ബോംബ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകള്‍ക്കാണ് ഭീഷണി. കൊല്‍ക്കത്ത, തിരുപ്പതി, രാജ്‌കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ക്ക് ഇമെയിലിലൂടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. 

Aster mims 04/11/2022

കൊല്‍ക്കത്തയിലെ പത്തോളം ഹോട്ടലുകള്‍ക്ക് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്ന ദിവസമായിരുന്നു ഭീഷണി. അതുകൊണ്ടുതന്നെ ശക്തമായ പരിശോധനയും നടത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ സംശയകരമായ ഒന്നും തന്നെ കണ്ടെത്താനായില്ല. 

വ്യാജ ഐഡിയില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. 'നിങ്ങളുടെ ഹോട്ടലിലെ താഴത്തെ നിലയില്‍ ബോംബ് വച്ചിട്ടുണ്ട്. കറുത്ത ബാഗിലാണ് ബോംബ്. അത് ഉടന്‍ പൊട്ടിത്തെറിക്കും'- ഇങ്ങനെയായിരുന്നു സന്ദേശമെന്ന് പൊലീസ് പറയുന്നു. തിരുപ്പതിയില്‍ മൂന്നു ഹോട്ടലുകള്‍ക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയില്‍ സന്ദേശങ്ങള്‍ വ്യാജമാണെന്ന് വ്യക്തമായി. രാജ് കോട്ടിലെ 10 ഹോട്ടലുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് രാജ് കോട്ട് ഡപ്യൂട്ടി കമ്മിഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

#BombThreat #HotelSecurity #Investigation #FakeAlerts #Kolkata #Police

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia