Attacked | സംഗീത പരിപാടിക്കിടെ പ്രശസ്ത ഗായകന്‍ സോനു നിഗത്തിനും സഹോദരനും നേരെ ആക്രമണം; വേദിയില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചതായി പരാതി; 'ഉപദ്രവിച്ചത് എംഎല്‍എയുടെ മകന്‍', വീഡിയോ

 




മുംബൈ: (www.kvartha.com) ചെമ്പൂരില്‍ നടന്ന ഒരു സംഗീത പരിപാടിക്കിടെ പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗത്തിനും സഹോദരനും നേരെ ആക്രമണം. സംഭവത്തില്‍ സോനു നിഗം ചെമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രാദേശിക എം എല്‍ എ പ്രകാശ് ഫതേര്‍പെകറിന്റെ മകനാണ് വേദിയില്‍ നിന്നും വലിച്ചിറക്കി ഗായകനെ മര്‍ദിച്ചതെന്നാണ് പരാതി.

സോനു നിഗം, സഹോദരന്‍ സോനുവിനൊപ്പം ഉണ്ടായിരുന്ന റബ്ബാനി ഖാന്‍, അസോസിയേറ്റ്, ബോഡിഗാര്‍ഡ് എന്നിവര്‍ മുംബൈയിലെ ജെയ്ന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശേഷം റബ്ബാനിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. അന്തരിച്ച ഇന്‍ഡ്യന്‍ ശാസ്ത്രീയ സംഗീത പ്രഗത്ഭന്‍ ഗുരു ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ മകനാണ് റബ്ബാനി. 

സംഭവത്തില്‍ താന്‍ പൊലീസ് പരാതി നല്‍കിയിട്ടുണ്ടെന്നും ബലമായി സെല്‍ഫിയോ ചിത്രമോ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഇനിയെങ്കിലും ആളുകള്‍ പഠിക്കണമെന്നും സോനു നിഗം പ്രതികരിച്ചു.

Attacked | സംഗീത പരിപാടിക്കിടെ പ്രശസ്ത ഗായകന്‍ സോനു നിഗത്തിനും സഹോദരനും നേരെ ആക്രമണം; വേദിയില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചതായി പരാതി; 'ഉപദ്രവിച്ചത് എംഎല്‍എയുടെ മകന്‍', വീഡിയോ


പരിപാടി കഴിഞ്ഞ് സ്റ്റേജില്‍ നിന്ന് ഇറങ്ങുന്നതിനിടെ സെല്‍ഫിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എയുടെ മകന്‍ വേദിയിലെത്തിയെന്നും ഇതിനിടെ സോനുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞുവെന്ന് തുടര്‍ന്ന് ക്ഷുഭിതരായ സംഘം ആക്രമണം അഴിച്ചുവിട്ടുവെന്നും സോനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ച അംഗരക്ഷകനെ അക്രമി തള്ളിവീഴ്ത്തിയെന്നും പരാതിയില്‍ പറയുന്നു.

Attacked | സംഗീത പരിപാടിക്കിടെ പ്രശസ്ത ഗായകന്‍ സോനു നിഗത്തിനും സഹോദരനും നേരെ ആക്രമണം; വേദിയില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചതായി പരാതി; 'ഉപദ്രവിച്ചത് എംഎല്‍എയുടെ മകന്‍', വീഡിയോ


വിഷയത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ചെമ്പൂര്‍ പൊലീസ് അറിയിച്ചു. അതേസമയം, തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.


Keywords:  News,National,India,Mumbai,attack,Injured,Video,Social-Media,Top-Headlines,Bollywood,Entertainment,Complaint,Case,Police, Bollywood singer Sonu Nigam allegedly manhandled at a music event in Mumbai's Chembur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia