കൊവിഡ് ബാധിച്ച് ബോളിവുഡ് നിര്‍മാതാവ് അനില്‍ സുരി അന്തരിച്ചു

 


ADVERTISEMENT

മുംബൈ:  (www.kvartha.com 06/06/2020)  കൊവിഡ് 19 ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന  മുന്‍ ബോളിവുഡ് നിര്‍മാതാവ് അനില്‍ സുരി അന്തരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് മുബൈയിലെ അഡ്വാന്‍സ്ഡ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 77 വയസായിരുന്നു അദേഹം കര്‍മയോഗി, രാജ് തിലക്ക് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.

അനില്‍ സുരിയ്ക്ക് ജൂണ്‍ രണ്ട് മുതല്‍ പനിയും തുടര്‍ന്ന് കടുത്ത ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. സഹോദരന്‍ രാജീവ് സുരി പറഞ്ഞു. പിന്നീട് ആരോഗ്യനില വഷളായതോടെ മുബൈ ലീലാവതി ആശുപത്രിയിലും ഹിന്ദുജ ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ടിടത്തും ചികിത്സ നിഷേധിച്ചതായി സഹോദരനും ചലച്ചിത്ര നിര്‍മാതാവുമായ രാജീവ് സുരി ആരോപിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഏറ്റവും അടുത്ത  ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ സംസ്‌കാരിച്ചു. അദ്ദേഹത്തിന്റെ മരണത്തില്‍ ബോളിവുഡിലെ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

കൊവിഡ് ബാധിച്ച് ബോളിവുഡ് നിര്‍മാതാവ് അനില്‍ സുരി അന്തരിച്ചു

Keywords:  India, National, COVID19, Death, Mumbai, Bollywood, Bollywood producer Anil Suri passes away due to Covid-19 

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia