SWISS-TOWER 24/07/2023

Ganesh Acharya Granted Bail | സഹായിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസ്; പ്രശസ്ത ബോളിവുഡ് നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യക്ക് ജാമ്യം

 


ADVERTISEMENT


മുംബൈ: (www.kvartha.com) ലൈംഗികാതിക്രമക്കേസില്‍ പ്രശസ്ത ബോളിവുഡ് നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യക്ക് ജാമ്യം. നൃത്തസംവിധാന സഹായിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 

തന്നെ മര്‍ദിച്ചെന്നാരോപിച്ച് അസിസ്റ്റന്റ് കൊറിയോഗ്രാഫര്‍ അംബോലി സ്റ്റേഷനില്‍ പരാതി നല്‍കിയ സംഭവത്തിലാണ് ഗണേഷിന് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസില്‍ ഗണേഷ് ആചാര്യ അറസ്റ്റിലായിരുന്നില്ല. വ്യാഴാഴ്ച കോടതിയില്‍ അദ്ദേഹം ഹാജരാവുകയായിരുന്നു. 
Aster mims 04/11/2022

2020 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ പരാതിയുമായി നൃത്തസംവിധാന സഹായിയായ യുവതി രംഗത്തെത്തുന്നത്. 2009-2010 കാലത്ത് ഗണേഷിന്റെ ഓഫീസില്‍ ചെല്ലുമ്പോള്‍ തന്നെ അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നെന്നാണ് അവര്‍ പരാതിയില്‍ പറയുന്നത്. ഇതേ രീതിയില്‍ ഇയാള്‍ മറ്റു പല സ്ത്രീകളോടും പെരുമാറിയിരുന്നെന്നും പരാതിയിലുണ്ട്. ഇതേ തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍ ലൈംഗികാതിക്രമം അടക്കം നിരവധി കുറ്റങ്ങള്‍ ചുമത്തി മുംബൈ പൊലീസ് കേസെടുക്കുകയായിരുന്നു.

Ganesh Acharya Granted Bail | സഹായിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസ്; പ്രശസ്ത ബോളിവുഡ് നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യക്ക് ജാമ്യം


ഗണേഷ് ആചാര്യയും മറ്റ് രണ്ടുപേരും ചേര്‍ന്ന് 2020 ജനുവരി 26-ന് നടന്ന ഇന്‍ഡ്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ കൊറിയോഗ്രാഫേഴ്‌സ് അസോസിയേഷന്‍ അന്ധേരിയില്‍ നടത്തിയ ചടങ്ങില്‍വച്ച് തന്നെ കയ്യേറ്റം ചെയ്തതായും പരാതിക്കാരി പറയുന്നു. അതേസമയം ആരോപണങ്ങളെല്ലാം ഗണേഷ് ആചാര്യ നിഷേധിച്ചിട്ടുണ്ട്.

Keywords:  News,National,India,Mumbai,Bollywood,Case,Bail,Complaint,Court, Bollywood choreographer Ganesh Acharya granted bail in assault case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia