MG Comet | 'ഇത് എന്റെ ആദ്യ ഇലക്ട്രിക് കാര്‍'; എം ജി കോമറ്റ് സ്വന്തമാക്കി ബോളിവുഡ് താരം സുനില്‍ ഷെട്ടി

 


മുംബൈ: (KVARTHA) ഇലക്ട്രിക് കാര്‍ എം ജി കോമറ്റ് സ്വന്തമാക്കി ബോളിവുഡ് താരം സുനില്‍ ഷെട്ടി. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ താരം തന്നെയാണ് താന്‍ എം ജി കോമറ്റ് സ്വന്തമാക്കിയ വിവരം അറിയിച്ചത്. 'ഇത് എന്റെ ആദ്യ ഇലക്ട്രിക് കാര്‍ ... ഇഷ്ടമായി!', അദ്ദേഹം കുറിച്ചു. കറുത്ത ഇലക്ട്രിക് കാറിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കിട്ടു.

ഇലക്ട്രിക് വാഹനങ്ങളിലെ ഏറ്റവും കുഞ്ഞന്‍ മോഡലായ എം ജി കോമറ്റ് ഇ വിയാണ് താരം സ്വന്തമാക്കിയത്. ആഡംബര കാറുകളോടുള്ള ഇഷ്ടത്തിന് പേരുകേട്ടയാളാണ് സുനില്‍ ഷെട്ടി. മെഴ്‌സിഡസ് ബെന്‍സ് ജി എല്‍ എസ് 350(Mercedes-Benz G350D), ഹമ്മര്‍ എച്ച് 2 (Hummer H2) ജി 350 ഡി, ജീപ് റാങ്ക്‌ലര്‍, ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110, ബിഎംഡബ്‌ള്യു എക്‌സ്
 5(BMW X5) തുടങ്ങിയ നിരവധി ആഡംബര വാഹനങ്ങള്‍ ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.

MG Comet | 'ഇത് എന്റെ ആദ്യ ഇലക്ട്രിക് കാര്‍'; എം ജി കോമറ്റ് സ്വന്തമാക്കി ബോളിവുഡ് താരം സുനില്‍ ഷെട്ടി
 
എം ജി ഇന്‍ഡ്യ അദ്ദേഹത്തിന് മികച്ച യാത്രകള്‍ ആശംസിച്ച് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഇന്‍ഡ്യയില്‍ എത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ഇലക്ട്രിക് കാറാണ് എം ജി കോമറ്റ് ഇ വി. 7.98 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് എംജി മോടോഴ്സിന്റെ രണ്ടാമത്തെ ഇലക്ട്രിക് മോഡലായ കോമറ്റ് ഇ വി വിപണയില്‍ എത്തിയത്. പേസ്, പ്ലേ, പ്ലെഷ് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ കുഞ്ഞന്‍ ഇലക്ട്രിക് വാഹനത്തിന് യഥാക്രമം 7.98 ലക്ഷം, 9.28 ലക്ഷം, 9.98 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

വലിപ്പക്കുറവ് തന്നെയാണ് എം ജി കോമറ്റ് ഇ വിയുടെ സവിശേഷത. 2974 മിലീമീറ്റര്‍(mm) നീളവും 1505 മിലീമീറ്റര്‍ വീതിയും 1640 മിലീമീറ്റര്‍ ഉയരവും 2010 മിലീമീറ്റര്‍ വീല്‍ബേസുമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. വലിപ്പത്തില്‍ ചെറുതാണെങ്കിലും ഏറ്റവും മികച്ചതും വിശാലമായതുമായ അകത്തളവുമായാണ് ഈ വാഹനം എത്തിയത്. എം ജി വാഹനങ്ങളുടെ മുഖമുദ്രയായ കണക്ടഡ് ഫീചറുകള്‍ ഉള്‍പെടെയുള്ളവയും ഈ കുഞ്ഞന്‍ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. നഗര യാത്രകള്‍ക്കായാണ്  എം ജി ഈ മോഡല്‍ രൂപകല്പന ചെയ്തത്

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഐ പി 67 റേറ്റിങ്ങ് നേടിയിട്ടുള്ളതും മണിക്കൂറില്‍ 17.3 കിലോവാട് ശേഷിയുമുള്ള ബാറ്ററിയാണ് ഇതിലുള്ളത്.  42 പി എസ് പവറും 110 എന്‍ എം ടോര്‍കുമേകുന്ന പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോടോറാണ് ഈ വാഹനത്തിലുള്ളത്. എ സി ചാര്‍ജിങ് മാത്രമുള്ള വാഹനം പൂര്‍ണമായും ചാര്‍ജ് നിറയാന്‍ ഏഴ് മണിക്കൂര്‍ വേണം.

എംജി കോമറ്റ് വാങ്ങിയ സുനില്‍ ഷെട്ടിയുടെ തീരുമാനം ഇന്‍ഡ്യയില്‍ ഇ വികളുടെ വര്‍ധിച്ചുവരുന്ന ജനപ്രീതിയും സ്വീകാര്യതയും എടുത്തുകാണിക്കുന്നുവെന്ന് അധികൃതര്‍ പറയുന്നു. സുന്ദരമായ ഡിസൈന്‍, ആകര്‍ഷണീയമായ ശ്രേണി, ഫീചറുകള്‍ തുടങ്ങിയവയുമായി എം ജി കോമറ്റ്, ദൈനംദിന നഗര യാത്രകള്‍ക്ക് പരിസ്ഥിതി സൗഹൃദമായ വാഹനം തേടുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു.


Keywords:  This Bollywood actor buys MG Comet as his first electric car, Mumbai, News, Bollywood Actor, Suniel Shetty, MG Comet, Social Media, Post, Vehicles, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia