Akshay Kumar | വിമർശനങ്ങൾക്ക് അറുതി; സ്വാതന്ത്ര്യ ദിനത്തിൽ ബോളിവുഡ് നടൻ അക്ഷയ് കുമാറിന് ഇൻഡ്യൻ പൗരത്വം ലഭിച്ചു
Aug 15, 2023, 16:56 IST
ന്യൂഡെൽഹി: (www.kvartha.com) കനേഡിയൻ പൗരത്വത്തിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ നേരിട്ട ബോളിവുഡ് നടൻ അക്ഷയ് കുമാറിന് രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യ ദിനത്തിൽ ഇൻഡ്യൻ പൗരത്വം നൽകി. ഇതിന്റെ ദൃശ്യങ്ങൾ അദ്ദേഹം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കിട്ടു.
അക്ഷയ് കുമാറിന് കനേഡിയൻ പൗരത്വമുണ്ടായിരുന്നു. ഇക്കാരണത്താൽ സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി തവണ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ദീർഘകാലമായി ഇൻഡ്യയുടെ പൗരത്വത്തിനായി ശ്രമിച്ചത്. രാജ്യത്തോടുള്ള തന്റെ സ്നേഹത്തെ ആളുകൾ ചോദ്യം ചെയ്‌തപ്പോൾ തനിക്ക് നിരാശ തോന്നിയെന്ന് അക്ഷയ് കുമാർ നേരത്തെ പറഞ്ഞിരുന്നു.
'ഇൻഡ്യയാണ് എനിക്ക് എല്ലാം, ഞാൻ സമ്പാദിച്ചതും നേടിയതുമെല്ലാം ഇവിടെ നിന്നാണ്. ഈ തിരിച്ചു വരവിനുള്ള അവസരം കിട്ടിയത് എന്റെ ഭാഗ്യമാണ്. ആളുകൾ ഒന്നും അറിയാതെ കാര്യങ്ങൾ പറയുമ്പോൾ എനിക്ക് വിഷമം തോന്നിയിരുന്നു', നേരത്തെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞിരുന്നു.
2019 ൽ അദ്ദേഹം ഇൻഡ്യൻ പൗരത്വത്തിന് അപേക്ഷിച്ചിരുന്നു, എന്നിരുന്നാലും, കോവിഡ്-19 വ്യാപനം കാരണം നടപടിക്രമങ്ങൾ വൈകുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അഭിമുഖത്തിന് ശേഷമാണ് നടന്റെ കനേഡിയൻ പൗരത്വം ചർചാവിഷയമായത്. ഇതിനു പിന്നാലെയാണ് സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് തന്നെ അദ്ദേഹത്തിന് ഇൻഡ്യൻ പൗരത്വം ലഭിച്ചത്.
നടന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണ രൂപം:
Keywords: Bollywood actor Akshay Kumar got Indian citizenship on Independence Day, Canadian citizenship, Actor, Instagram, Post, Share, Prime Minister, People, Interwiew, News Chanel, COVID-19, Delayed, Pandemic, Document, Country, News, Malayalam.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.