സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും; ഡെല്‍ഹിയില്‍ വി മുരളീധരന് ഏറ്റുവാങ്ങും
May 14, 2021, 19:47 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 14.05.2021) ഇസ്രഈലില്‍ റോകെറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. ശനിയാഴ്ച പുലര്‍ച്ചെ ഡെല്‍ഹിയിലെത്തിക്കുന്ന മൃതദേഹം വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഏറ്റുവാങ്ങും. ഉച്ചയ്ക്ക് ശേഷം നെടുമ്പാശേരിയിലേക്കു കൊണ്ടുപോകും.
അഷ്കലോണില്‍ കെയര്‍ ടേകറായി ജോലി ചെയ്തിരുന്ന ഇടുക്കി സ്വദേശിയായ സൗമ്യ, ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെ ഭര്‍ത്താവ് സന്തോഷുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ സൗമ്യ പരിചരിച്ചിരുന്ന ഇസ്രഈല്‍ വനിതയും മരിച്ചു.
കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ. എട്ടുവയസുകാരനായ മകനുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷമായി ഇസ്രഈലില്‍ ജോലി ചെയ്യുന്ന സൗമ്യ രണ്ടു വര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ നാട്ടില്‍ വന്നു മടങ്ങിയത്.
Keywords: Body of Kerala native Soumya Santhosh to be repatriated from Israel to India Today, New Delhi, News, Airport, Minister, Malayalee, Dead Body, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
