Missing | ആശുപത്രിയിലെ മൃതദേഹങ്ങളിൽ നിന്ന് കണ്ണുകൾ ദുരൂഹമായി കാണാതായി; അന്വേഷണം ഒടുവിൽ എത്തിയത് എലിയിൽ!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ഭോപ്പാൽ: (www.kvartha.com) മധ്യപ്രദേശിലെ മോർച്ചറിയിൽ 15 ദിവസത്തിനുള്ളിൽ രണ്ട് മൃതദേഹങ്ങളിൽ നിന്ന് ഓരോ കണ്ണുകൾ ദുരൂഹമായി കാണാതായി. സാഗർ ജില്ലാ ആശുപത്രിയിലെ മൃതദേഹങ്ങളുടെ കണ്ണുകളാണ് നഷ്ടപ്പെട്ടത്. അതേസമയം അന്വേഷണത്തിൽ എലികൾ കരണ്ടതാണെന്നാണ് കരുതുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ആദ്യ കേസ് ജനുവരി നാലിനും രണ്ടാമത്തേത് ജനുവരി 19 നുമാണ് റിപ്പോർട്ട് ചെയ്തത്.
Aster mims 04/11/2022

ആദ്യ സംഭവത്തിൽ, അമേത് ഗ്രാമത്തിലെ ഒരു ഫാമിൽ ബോധരഹിതനായി കുഴഞ്ഞുവീണ 32 കാരനായ മോത്തിലാൽ എന്നയാളെ കുടുംബാംഗങ്ങൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് ആശുപത്രിയിൽ മരിച്ചതായി സ്ഥിരീകരിച്ചു. രാവിലെ പോസ്റ്റ്‌മോർട്ടത്തിനായി ഡോക്ടർ എത്തിയപ്പോഴാണ് മൃതദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടതായി കണ്ടത്. ഫ്രീസറിന്റെ തകരാർ മൂലം മൃതദേഹം മോർച്ചറിയിൽ മേശപ്പുറത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.

രണ്ടാമത്തെ സംഭവത്തിൽ, 25 കാരനായ രമേഷ് അഹിവാർ എന്നയാളെ ജനുവരി 16 ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരെയും അറിയിക്കാതെ ജനുവരി 15ന് രമേശ് എങ്ങോട്ടോ പോയിരുന്നു. അടുത്ത ദിവസം പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പിറ്റേന്ന് രാത്രി യുവാവ് മരിച്ചു. സംഭവം ദുരൂഹമായതിനാൽ ആശുപത്രി മാനേജ്‌മെന്റ് രണ്ടുതവണ പൊലീസിനെ വിളിച്ചിരുന്നു. ജനുവരി 19ന് ഫ്രീസറിൽ നിന്ന് മൃതദേഹം പുറത്തെടുത്തപ്പോഴാണ് ഒരു കണ്ണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

Missing | ആശുപത്രിയിലെ മൃതദേഹങ്ങളിൽ നിന്ന് കണ്ണുകൾ ദുരൂഹമായി കാണാതായി; അന്വേഷണം ഒടുവിൽ എത്തിയത് എലിയിൽ!


മൃതദേഹങ്ങൾ സാധാരണഗതിയിൽ മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിക്കുകയാണെന്ന് ജില്ലാ ആശുപത്രി റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. അഭിഷേക് താക്കൂർ പറഞ്ഞു. മൃതദേഹത്തിന്റെ കണ്ണ് എലി കടിച്ചുകീറാനുള്ള സാധ്യതയിലേക്കാണ് പ്രാഥമികാന്വേഷണം വിരൽചൂണ്ടുന്നതെന്ന് അദ്ദേഹം അറിയിച്ചു. മോർച്ചറിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്. വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും.

Keywords: News,National,India,Bhoppal,Dead Body,Death,hospital,Animals,Local-News, Bodies Missing An Eye Each In Madhya Pradesh Hospital, Rats Are Suspects
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia