SWISS-TOWER 24/07/2023

Board Exams | ബോര്‍ഡ് പരീക്ഷകള്‍ ഇനി വര്‍ഷത്തില്‍ 2 തവണ; പ്ലസ് വണ്‍ മുതല്‍ പഠിക്കേണ്ടത് ഈ ഭാഷകള്‍; രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വലിയ മാറ്റങ്ങളുമായി കേന്ദ്ര സര്‍കാര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വലിയ മാറ്റങ്ങളുമായി കേന്ദ്ര സര്‍കാര്‍. ഇതിന്റെ ഭാഗമായി ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്താന്‍ നിര്‍ദേശം. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള പാഠ്യപദ്ധതിയിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്. ഓര്‍മയെയും മാസങ്ങളായുള്ള പരിശീലനത്തെയും വിലയിരുത്തുന്നതാവരുത് ബോര്‍ഡ് പരീക്ഷകള്‍. വിദ്യാര്‍ഥിയുടെ ധാരണയെയാണ് അളക്കേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്നും ഇവയില്‍ ഉയര്‍ന്ന സ്‌കോര്‍ ഏതിനാണോ അതു നിലനിര്‍ത്താന്‍ വിദ്യാര്‍ഥികളെ അനുവദിക്കണമെന്നും പുതിയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ പറയുന്നതായി ദേശീയ മാധ്യമം ആണ് റിപോര്‍ട് ചെയ്തത്.

വിദ്യാര്‍ഥികള്‍ക്ക് മികച്ച പ്രകടനത്തിന് അവസരമൊരുക്കാനാണ് ബോര്‍ഡ് പരീക്ഷ രണ്ടു തവണ നടത്തുന്നതെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിശദീകരണം. 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ഇനി മുതല്‍ രണ്ടു ഭാഷ പഠിക്കണം. ഇതില്‍ ഒരെണ്ണം ഇന്‍ഡ്യന്‍ ഭാഷയായിരിക്കണം എന്നതു നിര്‍ബന്ധമാണ്.

പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ കൂടുതല്‍ വിഷയങ്ങള്‍ തിരഞ്ഞെടുക്കാനും അവസരമുണ്ടാകും. അടുത്ത അധ്യയന വര്‍ഷം പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കും. ക്ലാസ് മുറികളില്‍ പാഠപുസ്തം മുഴുവനും 'കവര്‍' ചെയ്യുന്ന പതിവ് അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
Aster mims 04/11/2022

Board Exams | ബോര്‍ഡ് പരീക്ഷകള്‍ ഇനി വര്‍ഷത്തില്‍ 2 തവണ; പ്ലസ് വണ്‍ മുതല്‍ പഠിക്കേണ്ടത് ഈ ഭാഷകള്‍; രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വലിയ മാറ്റങ്ങളുമായി കേന്ദ്ര സര്‍കാര്‍

Keywords: Board Exams Twice A Year, Students Can Retain Best Score: Government, New Delhi, News, Board Exams Twice A Year,  Students Can Retain Best Score, Media, Report, Indian Language, Education, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia