തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പിളര്‍ന്നു, ജി.കെ വാസന്‍ പാര്‍ട്ടി വിട്ടു

 


ചെന്നൈ: (www.kvartha.com 03.11.2014) തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പിളര്‍ന്നു. മുന്‍ കേന്ദ്രമന്ത്രി ജി കെ വാസന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതോടെയാണ് പിളര്‍പ്പ്. തമിഴ്‌നാട്ടിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ജി കെ മൂപ്പനാരുടെ മകനാണ് വാസന്‍. വാസനൊപ്പം കോണ്‍ഗ്രസിന്റെ മൂന്ന് എംഎല്‍എമാരും പാര്‍ട്ടി വിട്ടു. രാഷ്ട്രീയത്തില്‍ പുതിയ യാത്ര തുടങ്ങുകയാണെന്നും , തമിഴ്‌നാടിന് പുതിയ രാഷ്ട്രീയ സംസ്‌കാരമാണ് വേണ്ടതെന്നും വാസന്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പിളര്‍ന്നു, ജി.കെ വാസന്‍ പാര്‍ട്ടി വിട്ടുപുതിയ പാര്‍ട്ടി മൂന്ന് ദിവസത്തിനകം ഉണ്ടാക്കുമെന്നും വാസന്‍ വിശദീകരിച്ചു വാസന്റെ പിതാവായ ജെ.കെ.മൂപ്പനാര്‍, പ്രമുഖ നേതാവ് കാമരാജ് തുടങ്ങിയ സംസ്ഥാനത്തെ നേതാക്കളുടെ പാരമ്പര്യം ഹൈക്കമാന്‍ഡ് മറക്കുന്നുവെന്ന് വാസന്‍ ആരോപിച്ചിരുന്നു.

യു പി എ മന്ത്രിസഭയിലെ ഷിപ്പംഗ് മന്ത്രിയായിരുന്നു വാസന്‍. പാര്‍ട്ടി
വിടുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു. 1996 ല്‍ ജി കെ മൂപ്പനാര്‍ രൂപീകരിച്ച തമിഴ്  മാനില കോണ്‍ഗ്രസ് പുനരുജ്ജീവിപ്പിക്കാനാണ് വാസന്റെ പുതിയ നീക്കം. എ ഐ സി സിയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. അംഗത്വ വിതരണ കാര്‍ഡില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജി കെ മൂപ്പനാര്‍, കാമരാജ് എന്നിവരുടെ ചിത്രമൊഴിവാക്കാനുള്ള എ ഐ സി സിയുടെ തീരുമാനമാണ് വാസന്റെ നീക്കത്തിനു പിന്നില്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ചാറ്റ് വിത്ത് കാസര്‍കോട് ഐക്കണ്‍സ് തിങ്കളാഴ്ച


Keywords: Blow to Congress in Tamil Nadu, GK Vasan floats new party, Chennai, Resignation, UPA, Cabinet, Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia