BJP | രാജസ്താനില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം; കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നല്‍കി വീണ്ടും പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക്; മുന്‍ മന്ത്രിയും എം എല്‍ എയും ബിജെപിയില്‍ ചേര്‍ന്നു

 


ADVERTISEMENT

ജയ്പുര്‍: (KVARTHA) തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നല്‍കി വീണ്ടും പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക്. പാര്‍ടിയിലെ ശക്തരായ രണ്ട് നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്. 

BJP | രാജസ്താനില്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം; കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നല്‍കി വീണ്ടും പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക്; മുന്‍ മന്ത്രിയും എം എല്‍ എയും ബിജെപിയില്‍ ചേര്‍ന്നു

മുന്‍ മന്ത്രിയും എം എല്‍ എയുമാണ് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാം ഗോപാല്‍ ഭൈരവയും അശോക് തന്‍വറുമാണ് ശനിയാഴ്ച കോണ്‍ഗ്രസ് വിട്ടത്. മുന്‍ മന്ത്രിയാണ് ഭൈരവ, തന്‍വര്‍ മുന്‍ എംഎല്‍എയും. പാര്‍ടി പ്രവര്‍ത്തകര്‍ക്കൊപ്പം ആസ്ഥാനത്തെത്തിയാണ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെയും സചിന്‍ പൈലറ്റിന്റെയും വിശ്വസ്തരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ തന്നെ ബിജെപിയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മുന്‍ മന്ത്രിയും മുന്‍ എംഎല്‍എയും കൂടി എതിര്‍പാളയത്തിലെത്തിയത്.

നവംബര്‍ 25-ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിപി ജോഷി, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് എംപി, തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കണ്‍വീനര്‍ നാരായണ്‍ പഞ്ചരിയ തുടങ്ങിവരുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്.

രാജസ്താന്‍ സര്‍കാര്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ പരാജയമാണെന്ന് സിപി ജോഷി ആരോപിച്ചു. രാജസ്താനിലെ ദൗസയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സുരക്ഷ നല്‍കേണ്ടവര്‍ തന്നെ വേട്ടക്കാരാകുമ്പോള്‍ ജനങ്ങള്‍ ആരുടെ പക്കല്‍ നിന്നാണ് സംരക്ഷണം പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

Keywords:  Blow To Congress In Rajasthan, Ram Gopal Bairwa, Ashok Tanwar Join BJP, Rajasthan, News, Assembly Election, Politics, BJP, Congress, Criticism, Protection, National. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia