Gautam Adani | രാജ്യത്തെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം ഇനി ഗൗതം അദാനിക്ക്; മുകേഷ് അംബാനി ഇനി രണ്ടാമന്‍

 


ADVERTISEMENT

മുംബൈ: (KVARTHA) രാജ്യത്തെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം മുകേഷ് അംബാനിയില്‍നിന്ന് തിരികെ പിടിച്ച് ഗൗതം അദാനി. പട്ടിക പ്രകാരം അദാനിയുടെ മൊത്തം ആസ്തി 8,11,836 കോടി രൂപ (97.6 ബില്യണ്‍ ഡോളര്‍)ആണ്. അംബാനിയുടേത് 8,06,845 കോടി രൂപ (97 ബില്യണ്‍ ഡോളര്‍)യും.  ഇരുവരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
Aster_MIMS

Gautam Adani | രാജ്യത്തെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം ഇനി ഗൗതം അദാനിക്ക്; മുകേഷ് അംബാനി ഇനി രണ്ടാമന്‍


ഇതോടെ ബ്ലൂംബര്‍ഗിന്റെ ലോക സമ്പന്ന പട്ടികയില്‍ അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനി 12-ാം സ്ഥാനത്തെത്തി. മുകേഷ് അംബാനിയാകട്ടെ 13-ാം സ്ഥാനത്തുമാണ്. കഴിഞ്ഞ ഡിസംബറില്‍ 4.41 ബില്യണ്‍ ഡോളറിന്റെ നേട്ടവുമായി ബ്ലൂംബര്‍ഗിന്റെ പട്ടികയില്‍ അദാനി 16-ാം സ്ഥാനത്തെത്തിയിരുന്നു.

ഹിന്‍ഡെന്‍ബെര്‍ഗ് റിപോര്‍ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ് ഓഹരികളില്‍ കുത്തനെ ഇടിവുണ്ടായതാണ് കഴിഞ്ഞവര്‍ഷം അദാനിക്ക് തിരിച്ചടിയായത്. അദാനി ഗ്രൂപിന് എതിരായുള്ള ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ പുതിയ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി കഴിഞ്ഞദിവസം നിരസിച്ചതോടെ അദാനി ഗ്രൂപിന്റെ ലിസ്റ്റ് ചെയ്ത കംപനികളുടെ ഓഹരികള്‍ എല്ലാം കുതിച്ചുയര്‍ന്നിരുന്നു. ഇതോടെയാണ് മുകേഷ് അംബാനിയെ പിന്തള്ളി അദാനി ആസ്തിയില്‍ മുന്നിലായത്. നിലവില്‍ ഇന്‍ഡ്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനാണ് ഗൗതം അദാനി.

ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികള്‍

1 ഇലോണ്‍ മസ്‌ക് - 220 ബില്യണ്‍ ഡോളര്‍

2 ജെഫ് ബെസോസ് - 169 ബില്യണ്‍ ഡോളര്‍

3 ബെര്‍ണാഡ് അര്‍നോള്‍ട്ട് - 168 ബില്യണ്‍ ഡോളര്‍

4 ബില്‍ ഗേറ്റ്‌സ് - 138 ബില്യണ്‍ ഡോളര്‍

5 സ്റ്റീവ് ബാല്‍മര്‍ - 128 ബില്യണ്‍ ഡോളര്‍

6 മാര്‍ക് സകര്‍ബര്‍ഗ് - 126 ബില്യണ്‍ ഡോളര്‍

7 ലാറി പേജ് - 124 ബില്യണ്‍ ഡോളര്‍

8 വാറന്‍ ബഫറ്റ് - 122 ബില്യണ്‍ ഡോളര്‍

9 ലാറി എല്ലിസണ്‍ - 120 ബില്യണ്‍ ഡോളര്‍

10 സെര്‍ജി ബ്രിന്‍ - 117 ബില്യണ്‍ ഡോളര്‍

11 കാര്‍ലോസ് സ്ലിം - 102 ബില്യണ്‍ ഡോളര്‍

12 ഗൗതം അദാനി - 97.6 ബില്യണ്‍ ഡോളര്‍

13 മുകേഷ് അംബാനി - 97 ബില്യണ്‍ ഡോളര്‍

Keywords: Bloomberg Billionaires Index: Gautam Adani surpasses Mukesh Ambani to become Asia’s richest person with net worth of $97.6 billion, Mumbai, News, Business, Business Men, Bloomberg Billionaires Index, Gautam Adani, Mukesh Ambani, Asia’s Richest Person, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia