Lay off | തൊഴിൽ മേഖല ഏറ്റവും കടുത്ത പ്രതിസന്ധിയിൽ; ആൽഫബെറ്റ് മുതൽ എച്ച് പി വരെ; വൻ തോതിൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച 6 പ്രമുഖ ടെക് ഭീമന്മാർ ഇവർ
Jan 21, 2023, 10:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) ആഗോളതലത്തിൽ തൊഴിൽ മേഖല ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വലിയ കമ്പനികളെല്ലാം കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിടുകയാണ്. ടെക് കമ്പനികളിലാണ് ഏറെ പ്രതിസന്ധി. പ്രവചിക്കുന്ന സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത് ചിലവ് കുറയ്ക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്. ഇതോടെ ആശങ്കയിലായിരിക്കുന്നത് ജീവനക്കാരാണ്. ഗൂഗിൾ മാതൃ കമ്പനിയായ ആൽഫബെറ്റ് വൻതോതിലുള്ള പിരിച്ചുവിടൽ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. അടുത്തിടെ തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ച ആറ് പ്രമുഖ ടെക് ഭീമൻമാരുടെ ലിസ്റ്റ് കാണാം.
1. ആൽഫബെറ്റ്
സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് വെള്ളിയാഴ്ച ജീവനക്കാരെ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. 12,000 പേരെ പിരിച്ചുവിടുകയാണെന്ന് ടെക് ഭീമൻ അറിയിച്ചു. എൻജിനീയറിംഗ്, ഉൽപ്പന്നം, റിക്രൂട്ടിംഗ്, കോർപ്പറേറ്റ് ടീമുകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പിരിച്ചുവിടലുകൾ ഉണ്ടാകുമെന്നാണ് ആൽഫബെറ്റിന്റെയും ഗൂഗിളിന്റെയും സിഇഒ ആയ സുന്ദർ പിച്ചൈ വ്യക്തമാക്കിയിട്ടുള്ളത്.
2. ആമസോൺ
ജനുവരി ആദ്യം, ആമസോൺ 18,000-ത്തിലധികം ജീവനക്കാരെ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു. കമ്പനി മുൻകാലങ്ങളിൽ ബുദ്ധിമുട്ടുള്ള സമ്പദ്‌വ്യവസ്ഥകളെ നേരിട്ടിരുന്നുവെന്നും ആ നടപടികൾ തുടരുമെന്നും പിരിച്ചുവിടൽ വ്യക്തമാക്കി ആമസോൺ സിഇഒ ആൻഡി ജാസി പറഞ്ഞു.
3. മെറ്റ
കഴിഞ്ഞ വർഷം നവംബറിൽ ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ 11,000 ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനി മൊത്തം ജീവനക്കാരുടെ 13% പേരെയാണ് പിരിച്ചുവിട്ടത്. 2023-ന്റെ ആദ്യ പാദത്തിൽ നിയമനം മരവിപ്പിക്കാനും തീരുമാനിച്ചു. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയിൽ നിന്നാണ് കൂടുതലും പിരിച്ചുവിട്ടത്.
4. മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റ് 10,000 അല്ലെങ്കിൽ ഏകദേശം അഞ്ച് ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും പദ്ധതിയിട്ടിട്ടുണ്ട്. അതേസമയം, പ്രധാന മേഖലകളിൽ കമ്പനി നിയമനം തുടരുമെന്ന് സിഇഒ സത്യ നാദെല്ല പറഞ്ഞു.
5. ഷെയർചാറ്റ്
അടുത്തിടെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയർചാറ്റ് 20 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. പ്രതിസന്ധികളിൽ പിടിച്ചുനിൽക്കാൻ കമ്പനിയെ സജ്ജമാക്കാനാണ് തീരുമാനമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
6. എച്ച് പി
2022 നവംബറിൽ എച്ച് പി (HP Inc) 2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 6,000 ജീവനക്കാരെ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെയും ലാപ്‌ടോപ്പുകളുടെയും വിൽപ്പനയിലെ ഇടിവ് കണക്കിലെടുത്താണ് കമ്പനിയുടെ തീരുമാനം.
Keywords: News,National,India,New Delhi,Technology,Labours,Job,Top-Headlines,Trending, Latest-News,google, Bloodbath at Alphabet: List of top tech giants that made thousands jobless
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

