Blood Delivery | ആരോഗ്യമേഖലയിൽ വൻനേട്ടം: ഇനി 'രക്തം' ഡ്രോൺ വഴി എത്തിക്കും; ഐസിഎംആർ പരീക്ഷണം വിജയകരം; രാജ്യത്തുടനീളം ഉടൻ

 


ന്യൂഡെൽഹി: (www.kvartha.com) കോവിഡ് മഹാമാരി പിടിമുറുക്കിയ കാലത്ത് രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് വാക്‌സിനുകളും മരുന്നുകളും അയയ്ക്കാൻ ഡ്രോണുകൾ വിജയകരമായി ഉപയോഗിച്ചിരുന്നു. അതിന് ശേഷം ഇപ്പോഴിതാ ആശുപത്രികളിലേക്ക് രക്തം വിതരണം ചെയ്യാൻ ഉടൻ തന്നെ ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ ഒരുങ്ങുകയാണ്. ഇതിലൂടെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് രക്തം കൊണ്ടുപോകാനുള്ള സമയം കുറയ്ക്കും.

Blood Delivery | ആരോഗ്യമേഖലയിൽ വൻനേട്ടം: ഇനി 'രക്തം' ഡ്രോൺ വഴി എത്തിക്കും; ഐസിഎംആർ പരീക്ഷണം വിജയകരം; രാജ്യത്തുടനീളം ഉടൻ

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ഡ്രോണുകൾ ഉപയോഗിച്ച് ഡെൽഹിയിൽ ഇത് വിജയകരമായി പരീക്ഷിച്ചു. ഇനി ഡ്രോണുകൾ വഴിയുള്ള രക്ത വിതരണം ഉടൻ രാജ്യമെമ്പാടും വ്യാപിപ്പിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (GIMS), ലേഡി ഹാർഡിംഗ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ നിന്നാണ് 10 രക്ത സാമ്പിളുകൾ ഡ്രോൺ വഴി എത്തിച്ചത്.

ആംബുലൻസ് വഴി മറ്റൊരു സാമ്പിൾ അയച്ചതായും രണ്ട് വഴികളിലൂടെയും അയച്ച സാമ്പിളുകളിൽ വ്യത്യാസമില്ലെങ്കിൽ ഇന്ത്യയിലുടനീളം ഡ്രോണുകൾ ഉപയോഗിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗതാഗത സമയത്ത് ശരിയായ താപനില നിലനിർത്തുക എന്നതാണ് രക്ത വിതരണത്തിനുള്ള ഏറ്റവും വലിയ തടസം. ഇതിനായി ബ്ലഡ് ബാഗുകൾ പെട്ടിയിലാക്കിയിരുന്നു. ഡ്രോൺ വഴി അയച്ചവയിൽ താപനില നിലനിർത്താൻ കഴിഞ്ഞുവെന്ന് മാത്രമല്ല, കൊണ്ടുപോകുന്ന ഉൽപന്നങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തിയതായി ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ രാജീവ് ബഹൽ പറഞ്ഞു.


ഘാനയും അമേരിക്കയും ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ ഇതിനകം തന്നെ ഡ്രോണുകൾ ഉപയോഗിച്ച് രക്തങ്ങൾ, വാക്സിനുകൾ, ഫാർമസ്യൂട്ടിക്കൽസ്, അവയവങ്ങൾ പോലും വിദൂര, ഗ്രാമീണ മേഖലകളിലേക്കോ അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള പ്രദേശങ്ങളിലേക്കോ എത്തിക്കുന്നുണ്ട്.

Keywords: News, National, New Delhi, Blood Delivery, ICMR, Drone, Ambulance, America,   Blood delivery by drones across India can soon be a reality.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia