Actress Injured | ബ്ലാക് പാന്തറിലൂടെ ശ്രദ്ധേയയായ നടി കാരി ബെര്‍നന്‍സിന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്
Jan 3, 2024, 12:14 IST
ന്യൂയോര്‍ക്: (KVARTHA) ബ്ലാക് പാന്തറിലൂടെ ശ്രദ്ധേയയായ നടി കാരി ബെര്‍നന്‍സിന് വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതായി റിപോര്‍ട്. പുതുവത്സരദിനമായ തിങ്കളാഴ്ച പുലര്‍ചെ 1.30 ന് മാന്‍ഹട്ടണലിലെ ചിര്‍പ് എന്ന റസ്റ്റോറന്റില്‍ ഔട് ഡോര്‍ ഏരിയയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട ഒരു കാര്‍ റോഡില്‍ നിന്ന് റസ്റ്റോറന്റിന് നേരേ പാഞ്ഞടുത്തുവെന്നാണ് റിപോര്‍ട്.
ഇടിയുടെ ആഘാതത്തില്‍ 29 കാരിയായ കാരിയുടെ ശരീരത്തില്‍ മൂന്നോളം ഭാഗത്ത് എല്ലുകള്‍ പൊട്ടി. താടിയെല്ലിനും തലയ്ക്കും പരുക്കേറ്റു. പല്ലുകള്‍ പൊട്ടുകയും ഇളകി വീഴുകയും ചെയ്തിട്ടുണ്ട്. കാരിയ്ക്ക് പുറമേ ഒന്‍പത് പേര്‍ക്ക് കൂടി പരുക്കേറ്റതായും റിപോര്‍ടില്‍ പറയുന്നു. രണ്ട് പൊലീസുകാര്‍ക്കും സംഭവത്തില്‍ പരുക്കേറ്റു. സംഭവ സ്ഥലത്തെത്തിയ പൊലീസ് കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
കാരി ബെര്‍നന്‍സിന്റെ അമ്മ പട്രീഷ്യ ലീ, മകളുടെ പരുക്കുകളുടെ വിശദാംശങ്ങള്‍ ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു. പല്ലിന് കേടുപാടുകള്‍ സംഭവിച്ച് ചോരയൊലിച്ച വീര്‍ത്ത മുഖമുള്ള ചിത്രവും കൈകളിലെല്ലാം മുറിവുകള്‍ സംഭവിച്ച് ആശുപത്രി കിടക്കയില്‍ കിടക്കുന്ന ചിത്രവുമാണ് പങ്കിട്ടത്. കാരിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് പറഞ്ഞ അമ്മ അവള്‍ ഇപ്പോള്‍ കടുത്ത വേദന അനുഭവിക്കുകയാണെന്നും ഫോണുകളൊന്നും എടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും അറിയിച്ചിട്ടുണ്ട്.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് കാരി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പൊതുവെ പുറത്തിറങ്ങുമ്പോള്‍ കാരി കുഞ്ഞിനെ കൊണ്ടുപോകാറുണ്ടെങ്കിലും അപകട സമയത്ത് കുഞ്ഞിന് കൂടെ കൂട്ടിയിരുന്നില്ല. നടിയുടെ നിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.

Keywords: 'Black Panther' Actress Severely Injured In Hit-And-Run In New York, New York, News, Black Panther Actress Severely Injured, Car Accident, Hospital, Treatment, Police, Arrest, Instagram, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.