ഡെല്‍ഹിയില്‍ മോഡി പ്രീതി കുറയുന്നു; പുതിയ തന്ത്രത്തിന് അരുണ്‍ ജെയ്റ്റ്‌ലി

 


ഡെല്‍ഹി: (www.kvartha.com 29/01/2015) ഡെല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി ജെ പിക്ക് തെരഞ്ഞെടുപ്പ് പേടി. ഹരിയാനയിലും കശ്മീരിലും മറ്റും ബിജെപിക്ക് പ്രതീക്ഷിച്ചതിലും വിജയം നേടാന്‍ കഴിഞ്ഞതോടെ ഡെല്‍ഹിയിലും വിജയം ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു പാര്‍ട്ടി നേതൃത്വം.

എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളോടനുബന്ധിച്ച് ഡെല്‍ഹി രാംലീലയില്‍ സംഘടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത റാലിയില്‍ പ്രതീക്ഷിച്ചത്ര ജനക്കൂട്ടം എത്താത്തതിനാല്‍ റാലി പരാജയപ്പെട്ടിരുന്നു. മാത്രമല്ല ഡെല്‍ഹിയില്‍ മുതിര്‍ന്ന ബി ജെ പി നേതാക്കളെ അവഗണിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കെജ്‌രിവാളിനെതിരെയുള്ള കിരണ്‍ബേദിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയും നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇതേതുടര്‍ന്ന് കിരണ്‍ ബേദിയുടെ റോഡ് ഷോയില്‍ ജനപങ്കാളിത്തം കുറഞ്ഞിരുന്നു.

നേതൃത്വത്തെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ജഗദീഷ് മുഖി, ഹര്‍ഷ് വര്‍ധന്‍, സതീഷ് ഉപാധ്യായ തുടങ്ങിയവര്‍ ബേദിക്കൊപ്പം പ്രചാരണം നടത്തുന്നതെന്ന് ഉന്നത നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. കൃഷ്ണനഗറിലെ റോഡ് ഷോയില്‍നിന്ന് കേന്ദ്രമന്ത്രി കൂടിയായ ഹര്‍ഷ് വര്‍ധന്‍ വിട്ടുനിന്നിരുന്നു. മാത്രമല്ല പുതിയ അഭിപ്രായ വോട്ടെടുപ്പു ഫലങ്ങളില്‍ പാര്‍ട്ടി പിന്നിലാവുകയും ചെയ്തു. ഇതോടെ ബി ജെ പി പുതിയ അടവുനയവുമായി രംഗത്തെത്തിയിരിക്കയാണ്.

ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ  ചുമതല കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് നല്‍കിയാണ് ബി ജെ പി പുതിയ അടവുനയം പരീക്ഷിക്കുന്നത്. പൊതുബജറ്റിന്റെ തിരക്കിനിടയിലാണ് ബി ജെ പി നേതൃത്വം ഭാരിച്ച ചുമതല അരുണ്‍ ജെയ്റ്റ്‌ലിക്ക് നല്‍കിയിരിക്കുന്നത്. അതേസമയം കിരണ്‍ ബേദിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പാര്‍ട്ടിക്കകത്തുള്ള ഭിന്നത പരിഹരിക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജെയ്റ്റ്‌ലിയെ ചുമതലപ്പെടുത്തിയിരിക്കയാണ്.

ബി.ജെ.പി സംസ്ഥാന നേതാക്കളെ തെരഞ്ഞെടുപ്പ് കഴിയും വരെ  ഡെല്‍ഹി ഓഫീസില്‍ വിളിച്ചുകൂട്ടി പ്രചാരണത്തിന്റെ അവലോകനം നടത്താനാണ് ജെയ്റ്റ്‌ലിക്ക് നല്‍കിയ ചുമതല. ഇതുകൂടാതെ 11 കേന്ദ്രമന്ത്രിമാരോടും 10 എം.പിമാരോടും ഡെല്‍ഹിയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണങ്ങളില്‍ പങ്കാളികളാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.


അടുത്ത ദിവസങ്ങളില്‍ ഡെല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ നാലു
റാലികള്‍ കൂടി സംഘടിപ്പിക്കാന്‍ ബി ജെ പി ആലോചിച്ചിരുന്നുവെങ്കിലും ആദ്യ റാലി പരാജയപ്പെട്ട സ്ഥിതിക്ക് ഇനിയുള്ള റാലികള്‍ വേണ്ടെന്നു വെയ്ക്കാനുള്ള തീരുമാനത്തിലാണ് നേതൃത്വം.  അതുകൊണ്ടാണ് അമിത് ഷായുടേയും മോഡിയുടേയും  വിശ്വസ്തനായ ജെയ്റ്റ്‌ലിക്ക് ചുമതല നല്‍കിയത്.
ഡെല്‍ഹിയില്‍ മോഡി പ്രീതി കുറയുന്നു; പുതിയ തന്ത്രത്തിന് അരുണ്‍ ജെയ്റ്റ്‌ലി

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
നഗരത്തില്‍ പോലീസ് വാഹന പരിശോധന കര്‍ശനമാക്കി
Keywords:  BJP's topmost strategists Amit Shah and Arun Jaitley have taken direct control of the party's Delhi poll battle with Kejriwal, New Delhi, Election, Prime Minister, Narendra Modi, Winner, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia