MP Polls | മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ ശക്തനായ ബ്രാഹ്‌മണ നേതാവ് കോണ്‍ഗ്രസിലേക്ക്
Aug 25, 2023, 17:50 IST
ഭോപാല്‍: (www.kvartha.com) സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ ശക്തനായ ബ്രാഹ്‌മണ നേതാവ് കോണ്‍ഗ്രസിലേക്ക്. ജ്യോതിരാദിത്യ സിന്ധ്യയെ 'ഒതുക്കുന്ന'തിനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ ഇതോടെ ശക്തമാകുകയാണ്. ബിജെപിയിലെ ശക്തനായ നീരജ് ശര്‍മയെ എതിര്‍പാളയത്തില്‍ എത്തിച്ചാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം.
സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ 22 എംഎല്‍എമാരില്‍ ഒരാളും സിന്ധ്യയുടെ വിശ്വസ്തനുമായ ഗോവിന്ദ് സിങ് രജ്പുതിനെതിരെയാണ് കോണ്‍ഗ്രസിന്റെ ഈ പുതിയ കരുനീക്കം. സിന്ധ്യയുടെ വിശ്വസ്തരില്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍കാരിലുള്ള ഏക മന്ത്രിയാണ് രാജ്പുത്.
സാഗര്‍ ജില്ലയിലെ സുര്‍കി നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രാജ്പുത്. ഇവിടുത്തെ ബിജെപിയുടെ ശക്തനായ പ്രാദേശിക നേതാവായിരുന്നു നീരജ് ശര്‍മ. നീരജിനെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിക്കുന്നതോടെ രാജ്പുത്തിന് ശക്തനായ ഒരു എതിരാളിയെ നല്‍കുകയാണ് പാര്‍ടിയുടെ ഉദ്ദേശ്യം.
ഭൂവുടമയും കര്‍ഷകനുമായ ശര്‍മ ബസ് ഓപറേറ്റവും ധനികനായ കോണ്‍ട്രാക്ടറുമാണ്. 2009 വരെ കോണ്‍ഗ്രസിലായിരുന്ന ശര്‍മ പിന്നീട് കോണ്‍ഗ്രസില്‍ രാജ്പുതിന്റെ ആധിപത്യം കൂടിയതോടെ ബിജെപിലേക്കു ചേക്കേറുകയായിരുന്നു. തുടര്‍ന്ന് 2010ല്‍ രഹത്ഗര്‍ ജന്‍പദ് പഞ്ചായതിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ചു. ഗോവിന്ദ് സിങ് രാജ്പുതിന്റെ മൂത്ത സഹോദരന്‍ ഗുലാബ് സിങ് രാജ്പുതിനെയാണ് പരാജയപ്പെടുത്തിയത്.
2003, 2008, 2018 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍നിന്ന് സുര്‍ക്കി മണ്ഡലത്തില്‍നിന്ന് നിയമസഭയില്‍ എത്തിയ ഗോവിന്ദ് സിങ് രാജ്പുത് 2020ല്‍ ബിജെപിയെ പ്രതിനിധീകരിച്ചും ഇവിടെനിന്ന് വിജയിച്ചു. നേരത്തെ കമല്‍നാഥ് സര്‍കാരില്‍ കൈകാര്യം ചെയ്ത റവന്യു, ഗതാഗത വകുപ്പുകള്‍ തന്നെയാണ് ഈ സര്‍കാരിലും ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്.
മധ്യപ്രദേശില്‍ പലയിടത്തും സിന്ധ്യയ്‌ക്കൊപ്പം വന്നവരും പഴയ പ്രവര്‍ത്തകരും തമ്മിലുള്ള അസ്വാരസ്യം ബിജെപിക്ക് തലവേദനയാണ്. നിരവധി പേര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്ന അഭ്യൂഹവും ശക്തമാണ്.
സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ 22 എംഎല്‍എമാരില്‍ ഒരാളും സിന്ധ്യയുടെ വിശ്വസ്തനുമായ ഗോവിന്ദ് സിങ് രജ്പുതിനെതിരെയാണ് കോണ്‍ഗ്രസിന്റെ ഈ പുതിയ കരുനീക്കം. സിന്ധ്യയുടെ വിശ്വസ്തരില്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍കാരിലുള്ള ഏക മന്ത്രിയാണ് രാജ്പുത്.
സാഗര്‍ ജില്ലയിലെ സുര്‍കി നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രാജ്പുത്. ഇവിടുത്തെ ബിജെപിയുടെ ശക്തനായ പ്രാദേശിക നേതാവായിരുന്നു നീരജ് ശര്‍മ. നീരജിനെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിക്കുന്നതോടെ രാജ്പുത്തിന് ശക്തനായ ഒരു എതിരാളിയെ നല്‍കുകയാണ് പാര്‍ടിയുടെ ഉദ്ദേശ്യം.
ഭൂവുടമയും കര്‍ഷകനുമായ ശര്‍മ ബസ് ഓപറേറ്റവും ധനികനായ കോണ്‍ട്രാക്ടറുമാണ്. 2009 വരെ കോണ്‍ഗ്രസിലായിരുന്ന ശര്‍മ പിന്നീട് കോണ്‍ഗ്രസില്‍ രാജ്പുതിന്റെ ആധിപത്യം കൂടിയതോടെ ബിജെപിലേക്കു ചേക്കേറുകയായിരുന്നു. തുടര്‍ന്ന് 2010ല്‍ രഹത്ഗര്‍ ജന്‍പദ് പഞ്ചായതിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ചു. ഗോവിന്ദ് സിങ് രാജ്പുതിന്റെ മൂത്ത സഹോദരന്‍ ഗുലാബ് സിങ് രാജ്പുതിനെയാണ് പരാജയപ്പെടുത്തിയത്.
2003, 2008, 2018 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍നിന്ന് സുര്‍ക്കി മണ്ഡലത്തില്‍നിന്ന് നിയമസഭയില്‍ എത്തിയ ഗോവിന്ദ് സിങ് രാജ്പുത് 2020ല്‍ ബിജെപിയെ പ്രതിനിധീകരിച്ചും ഇവിടെനിന്ന് വിജയിച്ചു. നേരത്തെ കമല്‍നാഥ് സര്‍കാരില്‍ കൈകാര്യം ചെയ്ത റവന്യു, ഗതാഗത വകുപ്പുകള്‍ തന്നെയാണ് ഈ സര്‍കാരിലും ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്.
Keywords: BJP's strong Brahmin leader switches over to Cong ahead of MP polls, Bhopal, News, BJP's Strong Brahmin Leader, Politics, Assembly Election, Congress, Election, Jyotiraditya Scindia, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.