Sushil Kumar Modi | ശവപ്പെട്ടിയുടെ ചിത്രവും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രവും ചേര്‍ത്തുവച്ച് ട്വീറ്റ്; ആര്‍ജെഡിക്കെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്നും ഇതിനേക്കാള്‍ വലിയ ദൗര്‍ഭാഗ്യം വരാനില്ലെന്നും ബി ജെ പി നേതാവ് സുശീല്‍ കുമാര്‍ മോദി
May 28, 2023, 17:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ശവപ്പെട്ടിയുടെ ചിത്രവും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രവും ചേര്‍ത്തുവച്ച് ട്വീറ്റ് ചെയ്‌തെന്ന സംഭവത്തില്‍ ആര്‍ജെഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. ട്വീറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്ന് പറഞ്ഞ അദ്ദേഹം ഇതിനേക്കാള്‍ വലിയ ദൗര്‍ഭാഗ്യം വരാനില്ലെന്നും അഭിപ്രായപ്പെട്ടു.
'അവര്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു. പൊതുജനങ്ങളുടെ പണം ഉപയോഗിച്ചാണ് മന്ദിരം നിര്‍മിച്ചത്. പാര്‍ലമെന്റ് നടപടിക്രമങ്ങളില്‍ എല്ലാ പാര്‍ടിയുടെയും ജനപ്രതിനിധികള്‍ പങ്കെടുക്കേണ്ടി വരും. ആര്‍ജെഡി സ്ഥിരമായി പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ ബഹിഷ്‌കരിക്കുമോ? ആര്‍ജെഡി എംപിമാര്‍ ലോക്‌സഭയില്‍നിന്നും രാജ്യസഭയില്‍നിന്നും രാജിവയ്ക്കുമോ? ശവപ്പെട്ടിയുടെ ചിത്രം ഉപയോഗിച്ചതിനേക്കാള്‍ അവമതിപ്പുണ്ടാക്കുന്നതായി എന്തുണ്ട്? ആര്‍ജെഡിയുടെ മനോനിലയാണ് ഇതിലൂടെ വ്യക്തമാകുന്നത്' എന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കുന്നതിനിടെയാണ് വിവാദ ട്വീറ്റുമായി ആര്‍ജെഡി രംഗത്തെത്തിയത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്തായിരുന്നു ട്വീറ്റ്. ആര്‍ജെഡി ഉള്‍പെടെ 20 പ്രതിപക്ഷ പാര്‍ടികള്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.
'അവര്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു. പൊതുജനങ്ങളുടെ പണം ഉപയോഗിച്ചാണ് മന്ദിരം നിര്‍മിച്ചത്. പാര്‍ലമെന്റ് നടപടിക്രമങ്ങളില്‍ എല്ലാ പാര്‍ടിയുടെയും ജനപ്രതിനിധികള്‍ പങ്കെടുക്കേണ്ടി വരും. ആര്‍ജെഡി സ്ഥിരമായി പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ ബഹിഷ്‌കരിക്കുമോ? ആര്‍ജെഡി എംപിമാര്‍ ലോക്‌സഭയില്‍നിന്നും രാജ്യസഭയില്‍നിന്നും രാജിവയ്ക്കുമോ? ശവപ്പെട്ടിയുടെ ചിത്രം ഉപയോഗിച്ചതിനേക്കാള്‍ അവമതിപ്പുണ്ടാക്കുന്നതായി എന്തുണ്ട്? ആര്‍ജെഡിയുടെ മനോനിലയാണ് ഇതിലൂടെ വ്യക്തമാകുന്നത്' എന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
Keywords: BJP's Stinging Reply To RJD's Coffin Comparison For New Parliament, New Delhi, News, Politics, BJP, RJD, Controversy, Sushil Kumar Modi, Inauguration, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.