Operation Hasta | കർണാടകയിൽ മറ്റൊരു വൻ കൂറുമാറ്റം ഉടൻ? 'ഓപറേഷൻ താമര'യ്ക്ക് പകരമായി 'ഓപറേഷൻ ഹസ്ത'; നിരവധി ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്കെന്ന് റിപോർട്; ബിജെപി നിയമസഭാംഗം എസ് ടി സോമശേഖർ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി
Aug 21, 2023, 13:30 IST
ബെംഗ്ളുറു: (www.kvartha.com) കർണാടകയിലെ ചില ബിജെപി നിയമസഭാംഗങ്ങൾ കോൺഗ്രസിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് സൂചന നൽകി ‘ഓപ്പറേഷൻ ഹസ്ത’യെ കുറിച്ചുള്ള ചർച്ചകൾക്കിടെ ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ എസ് ടി സോമശേഖർ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി. ബെംഗ്ളൂറിലെ യശ്വന്ത്പൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ സോമശേഖർ, സിദ്ധരാമയ്യയുമായി അദ്ദേഹത്തിന്റെ വസതിയിലാണ് കൂടിക്കാഴ്ച നടത്തിയത്. അതേസമയം തന്റെ മണ്ഡലത്തിന്റെ വികസനം സംബന്ധിച്ച ചർച്ചയാണ് നടത്തിയതെന്ന് സോമശേഖർ പ്രസ്താവനയിൽ പറഞ്ഞു.
സോമശേഖർ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് നേതാക്കളെ കാണുകയും ഡി കെ ശിവകുമാറിനെ തന്റെ 'രാഷ്ട്രീയ ഗുരു' എന്ന് പുകഴ്ത്തുകയും ചെയ്തിരുന്നു. അതിനിടെ, മറ്റൊരു സംഭവവികാസത്തിൽ ജെഡി(എസ്) നേതാവ് ആയന്നൂർ മഞ്ജുനാഥ് ഞായറാഴ്ച ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡികെ ശിവകുമാറിനെ സന്ദർശിച്ചു. മഞ്ജുനാഥുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ച ശിവകുമാർ, തന്നെ പലരും കാണാറുണ്ടെന്നും അതിന് പിന്നിലെ കാരണം തനിക്ക് വിശദീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞു.
ബിജെപി നേതാക്കളെയും നിയമസഭാംഗങ്ങളെയും കോൺഗ്രസിലേക്ക് കൊണ്ടുവരാനുള്ള നീക്കം നടക്കുന്നുവെന്ന് അഭ്യൂഹങ്ങൾക്കിടെ കോൺഗ്രസിന്റെ കൈ ചിഹ്നത്തെ പരാമർശിക്കുന്ന 'ഓപ്പറേഷൻ ഹസ്ത' എന്ന പദം വ്യാപകമായി ചർച്ചയായി. 2019-ൽ 17 കോൺഗ്രസ്-ജെഡി(എസ്) നിയമസഭാംഗങ്ങളെ പാർട്ടി മാറ്റിയ ബിജെപിയുടെ 'ഓപ്പറേഷൻ താമര' യ്ക്കുള്ള പ്രതികാരമായാണ് 'ഓപ്പറേഷൻ ഹസ്ത' എന്ന് പറയുന്നു. അന്ന് കോൺഗ്രസിന്റെയും ജെഡിഎസിന്റെയും സഖ്യസർക്കാരിനെ താഴെയിറക്കാൻ 'ഓപ്പറേഷൻ താമര' കാരണമായി.
നിരവധി ബിജെപി നിയമസഭാംഗങ്ങളും നേതാക്കളും കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെടുന്നതായി അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ, ബിജെപി തങ്ങളുടെ അസംതൃപ്തരായ എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. ബിജെപി എംഎൽഎമാരുമായും മുൻ മന്ത്രിമാരായ ശിവറാം ഹെബ്ബാർ, മുനിരത്ന എന്നിവരുമായും സംസാരിച്ചിരുന്നതായി മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രണ്ട് ദിവസം മുമ്പ് പറഞ്ഞിരുന്നു. 'ഞാൻ അവരോട് സംസാരിച്ചു, അവർ പാർട്ടി വിടാൻ പോകുന്നില്ലെന്ന് അവർ വ്യക്തമായി പറഞ്ഞു. പ്രാദേശിക പ്രശ്നങ്ങൾ ഞങ്ങൾ പാർട്ടി അധ്യക്ഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അത് പരിഹരിക്കും. ഞങ്ങൾ ഒറ്റക്കെട്ടായി തുടരും', ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Keywords: News, National, BJP, S T Somashekar, CM Siddaramaiah, Operation Hasta, Politics, BJP's S T Somashekar meets CM Siddaramaiah amid buzz about 'Operation Hasta'
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.