BJP | കോണ്‍ഗ്രസില്‍ നിന്നെത്തിയവര്‍ക്ക് ബിജെപിയില്‍ പുതിയ പദവികള്‍; ജയ്വീര്‍ ഷെര്‍ഗില്‍ വക്താവ്; ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും സുനില്‍ ജാഖറും ദേശീയ എക്സിക്യൂടീവില്‍
Dec 2, 2022, 17:12 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഗാന്ധിമാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് വിട്ട ജയ്വീര്‍ ഷെര്‍ഗിലിനെ ബിജെപി വക്താവായി നിയമിച്ചു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍ എന്നിവരെ ബിജെപി ദേശീയ എക്സിക്യൂടീവില്‍ അംഗങ്ങളാക്കി. യുപി മന്ത്രി സ്വതന്ത്ര ദേവ് സിംഗ്, മുന്‍ ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷന്‍ മദന്‍ കൗശിക്, മുന്‍ കോണ്‍ഗ്രസ് നേതാവ് റാണാ ഗുര്‍മീത് സിംഗ് സോധി, മുന്‍ പഞ്ചാബ് മന്ത്രി മനോരഞ്ജന്‍ കാലിയ എന്നിവരും എക്സിക്യൂടീവില്‍ ഉള്‍പെടുന്നു.
39 കാരനായ ജയ്വീര്‍ ഷെര്‍ഗില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ വക്താക്കളില്‍ ഒരാളായിരുന്നു. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശര്‍മ്മയും പാര്‍ടി സ്ഥാനങ്ങള്‍ ഉപേക്ഷിച്ചതിന് പിന്നാലെ ഓഗസ്റ്റില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച മൂന്നാമത്തെ രാജിയായിരുന്നു ഇദ്ദേഹത്തിന്റേത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാര്‍ടി രൂപീകരിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യം പാര്‍ടി ബിജെപിയില്‍ ലയിക്കുകയായിരുന്നു. മേയിലാണ് സുനില്‍ ജാഖര്‍ കോണ്‍ഗ്രസ് വിട്ടത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തെരഞ്ഞെടുപ്പു പരാജയങ്ങളും സംഘടനാ പ്രശ്‌നങ്ങളും മൂലം കോണ്‍ഗ്രസിന് നിരവധി നേതാക്കളെ നഷ്ടപ്പെട്ടിട്ടുണ്ട്. നേരത്തെ പാര്‍ടി വിട്ട ജ്യോതിരാദിത്യ സിന്ധ്യ ഇപ്പോള്‍ കേന്ദ്രമന്ത്രിയും ജിതിന്‍ പ്രസാദ് യുപിയില്‍ മന്ത്രിയുമാണ്. ഈ വര്‍ഷം മുന്‍ കേന്ദ്രമന്ത്രിമാരായ കപില്‍ സിബല്‍, അശ്വനി കുമാര്‍, ആര്‍പിഎന്‍ സിംഗ് എന്നിവരും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു.

Keywords: Latest-News, National, Top-Headlines, Political-News, Politics, BJP, Congress, New Delhi, BJP's Roles For Ex Congress Leaders, Jaiveer Shergill Is New Spokesperosn.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.