Win | ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആദ്യ ജയം സ്വന്തമാക്കി ബിജെപി; സൂറത്ത് സീറ്റില്‍ എതിരില്ലാതെ വിജയം; ചരിത്രം സൃഷ്ടിച്ച് മുകേഷ് ദലാൽ
Apr 22, 2024, 19:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗാന്ധിനഗർ: (KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആദ്യ ജയം സ്വന്തമാക്കി ബിജെപി. സൂറത്ത് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ബിജെപിയുടെ മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശം ചെയ്തവര്‍ പിന്മാറിയതിനെ തുടര്‍ന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെ മറ്റു എട്ട് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെയാണ് ബിജെപിയുടെ ജയം.
കോണ്‍ഗ്രസിന്റെ നിലേശ് കുംഭാണിയുടെ പത്രികയാണ് നാമനിര്‍ദേശം ചെയ്ത മൂന്ന് വോട്ടര്‍മാരും പിന്മാറിയതിനെ തുടര്‍ന്ന് തള്ളിയത്. പകരക്കാരന്റെ പത്രികയും ഇതേ കാരണം ചൂണ്ടിക്കാട്ടി തള്ളിയിരുന്നു. ഏഴ് സ്വതന്ത്രരും ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) പ്യാരേലാൽ ഭാരതിയുമാണ് പത്രിക പിൻവലിച്ചത്. അതേസമയം പത്രിക തള്ളിയ നടപടിക്കെതിരെ ഹൈകോടതിയെയും സുപ്രീം കോടതിയെയും സമീപിക്കുമെന്ന് കോൺഗ്രസ് അഭിഭാഷകൻ ബാബു മംഗുകിയ പറഞ്ഞു.
ശക്തികേന്ദ്രത്തിൽ ബിജെപിക്ക് വിജയം
അഭേദ്യമായ കോട്ടയിൽ പാർട്ടിക്ക് ഇപ്പോൾ എതിരില്ലാത്ത വിജയം ലഭിച്ചതും യാദൃശ്ചികമാണ്. ഗുജറാത്തിൽ ബിജെപി ഏറ്റവും ശക്തമായ നിലയിലാണ്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും 26ൽ 26 സീറ്റും പാർട്ടി നേടിയിരുന്നു. സംസ്ഥാനത്ത് ക്ഷത്രിയ സമുദായത്തിൻ്റെ രോഷം പാർട്ടി നേരിടുന്ന സമയത്താണ് ഗുജറാത്തിൽ ബിജെപി സ്ഥാനാർത്ഥിയുടെ എതിരില്ലാത്ത വിജയം. എതിരില്ലാതെ വിജയിക്കുന്ന ആദ്യ ബിജെപി എംപിയാണ് മുകേഷ് ദലാൽ.

Keywords: News, News-Malayalam-News, National, National-News, Election-News, Lok-Sabha-Election-2024, BJP's Mukesh Dalal wins Surat Lok Sabha seat unopposed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.