Manik Saha | ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മന്ത്രിസഭയില്‍ ഗോത്ര വിഭാഗത്തില്‍നിന്നുള്ള മൂന്ന് എംഎല്‍എമാര്‍; ചടങ്ങ് ബഹിഷ്‌കരിച്ച് ഇടതുപക്ഷവും കോണ്‍ഗ്രസും

 




അഗര്‍തല: (www.kvartha.com) ബിജെപി നേതാവ് മണിക് സാഹ വീണ്ടും ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേറ്റു. എട്ടു മന്ത്രിമാരും ചടങ്ങില്‍ ഗവര്‍ണര്‍ സത്യദേയേ നാരായന്‍ ആര്യയില്‍നിന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. 

സത്യപ്രതിജ്ഞ ചെയ്തവരില്‍ ഒരാള്‍ ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടിയുടെ എംഎല്‍എയാണ്. ഗോത്ര വിഭാഗത്തില്‍നിന്നുള്ള മൂന്ന് എംഎല്‍എമാര്‍ക്കും മണിക് സാഹ മന്ത്രിസഭയില്‍ ഇടം നല്‍കിയിട്ടുണ്ട്. മന്ത്രിസഭയില്‍ നാലു പേര്‍ പുതുമുഖങ്ങളാണ്. മൂന്നു മന്ത്രിപദവി ഒഴിച്ചിട്ടിരിക്കുകയാണ്. 

കേന്ദ്രമന്ത്രികൂടിയായ പ്രതിമ ഭൗമിക് സത്യപ്രതിജ്ഞ ചെയ്തില്ല. പ്രതിമയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്ത്രര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവര്‍ക്കൊപ്പം മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങും ചടങ്ങില്‍ പങ്കെടുത്തു.

Manik Saha | ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മന്ത്രിസഭയില്‍ ഗോത്ര വിഭാഗത്തില്‍നിന്നുള്ള മൂന്ന് എംഎല്‍എമാര്‍; ചടങ്ങ് ബഹിഷ്‌കരിച്ച് ഇടതുപക്ഷവും കോണ്‍ഗ്രസും



ഇടതുപക്ഷവും കോണ്‍ഗ്രസും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. തിപ്ര മോത്ത പാര്‍ടിയുടെ 13 എംഎല്‍എമാരും ചടങ്ങില്‍ പങ്കെടുത്തില്ല. എന്നാല്‍ 'വിട്ടുവീഴ്ചയ്ക്ക് തയാറല്ല, കാത്തിരുന്നു കാണാം' എന്ന് തിപ്ര മോത്ത പാര്‍ടിയുടെ അധ്യക്ഷന്‍ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബര്‍മ സമൂഹമാധ്യമത്തില്‍ കുറിച്ചു.

തിരഞ്ഞെടുപ്പിന് ഒന്‍പതുമാസം മുന്‍പ് ബിപ്ലബ് ദേബ് കുമാറിനെ മാറ്റിയാണ് മണിക് സാഹയെ ത്രിപുര മുഖ്യമന്ത്രിയാക്കിയത്. 60ല്‍ 32 സീറ്റ് നേടിയാണ് ബിജെപി ത്രിപുരയില്‍ അധികാരത്തിലെത്തിയത്. 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സഖ്യകക്ഷിയായ ഐ പി എഫ് ടി ഒരു സീറ്റും നേടി. 

Keywords:  News, National, India, Tripura, CM, Chief Minister, Prime Minister, Narendra Modi, Ministers, MLA, Politics, party, BJP, Political party, Top-Headlines, BJP’s Manik Saha sworn in as Tripura CM for second term
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia