BJP Candidate | അശ്ലീല വീഡിയോ പ്രചരിച്ചതിന് പിന്നാലെ യു പിയിലെ ബിജെപി സ്ഥാനാര്‍ഥി മത്സരിക്കുന്നതില്‍ നിന്നും പിന്‍മാറി
Mar 4, 2024, 18:33 IST
ലക് നൗ: (KVARTHA) അശ്ലീല വീഡിയോ പ്രചരിച്ചതിനു പിന്നാലെ മത്സരിക്കുന്നതില്‍ നിന്നും പിന്‍മാറി യു പിയിലെ ബി ജെ പി സ്ഥാനാര്‍ഥി ഉപേന്ദ്രസിങ് റാവത്ത്. ബാരാബങ്കി ലോക്‌സഭ സീറ്റില്‍ മത്സരിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റം. ഒരു വിദേശ വനിതക്കൊപ്പമുള്ള ദൃശ്യങ്ങളാണ് പ്രചരിച്ചത്.
തുടര്‍ന്ന് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു ബി ജെ പി സിറ്റിങ് എം പി കൂടിയായ ഉപേന്ദ്രസിങ് റാവത്ത്. പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഉപേന്ദ്രസിങ് വ്യക്തമാക്കി. ഡീപ് ഫേക് വീഡിയോ ആണ് പ്രചരിപ്പിക്കുന്നതെന്നാണ് ഉപേന്ദ്രസിങിന്റെ ആരോപണം. ബി ജെ പി നേതൃത്വം ഇത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിരപരാധിത്വം തെളിയിക്കുന്നത് വരെ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെയുള്ള അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ എതിരാളികളാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം ബി ജെ പി പുറത്തിറക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ഉപേന്ദ്രസിങിന്റെ പേരും ഉള്‍പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അശ്ലീല വീഡിയോ പ്രചരിച്ചത്.
Keywords: BJP's Barabanki candidate opts out over Immoral video, he calls it ‘fake’, UP, News, BJP, Lok Sabha Election, Barabanki Candidate, Immoral Video, Allegation, Probe, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.