Karnataka Election | ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പ്രതിമാസ റേഷന്‍ കിറ്റ്, പ്രതിദിനം അരലിറ്റര്‍ പാലും പ്രതിവര്‍ഷം 3 പാചകവാതക സിലിന്‍ഡറുകളും മുതല്‍ ഏകീകൃത സിവില്‍ കോഡ് വരെ; ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി ജെപി നഡ്ഡ
May 1, 2023, 18:52 IST
ബെംഗ്‌ളൂറു: (www.kvartha.com) മെയ് പത്തിനാണ് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. 13-നാണ് വോടെണ്ണല്‍. ഇതിന് മുന്നോടിയായി വിവിധ വാഗ്ദാനങ്ങളോടെ പ്രകടനപത്രിക പുറത്തിറക്കി ബിജെപി. ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നും ഉത്പാദന മേഖലയില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രകടനപത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്യുന്നു. ബെംഗളൂരുവില്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് പത്രിക പുറത്തിറക്കിയത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍ വിഭാഗക്കാര്‍) കുടുംബങ്ങള്‍ക്ക് പ്രതിമാസ റേഷന്‍ കിറ്റാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. പ്രതിദിനം അരലിറ്റര്‍ പാലും പ്രതിവര്‍ഷം മൂന്ന് പാചകവാതക സിലിന്‍ഡറുകളും ബിപിഎല്‍ വിഭാഗക്കാര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ദീപാവലി അടക്കമുള്ള ഉത്സവാഘോഷങ്ങളോട് അനുബന്ധിച്ചാവും ഓരോ സിലിന്‍ഡറുകള്‍വീതം നല്‍കുക.
മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സാമ്പത്തിക പിന്തുണ, സര്‍കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതി, ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനുള്ള പദ്ധതി എന്നിവയും പത്രികയിലുണ്ട്.
#WATCH | BJP national president JP Nadda releases party's vision document/manifesto for Karnataka elections in Bengaluru. pic.twitter.com/qm2wyGdppZ
— ANI (@ANI) May 1, 2023
കര്‍ണാടകയെ ഇലക്ട്രിക് വാഹനങ്ങളുടെ ഹബാക്കി മാറ്റുമെന്നാണ് മറ്റൊരു വാഗ്ദാനം. 1000 സ്റ്റാര്‍ടപുകള്‍ക്ക് പിന്തുണ നല്‍കും, ഇലക്ട്രിക് വാഹനങ്ങള്‍ക്കുവേണ്ടിയുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ വ്യാപകമാക്കും, ബി എം ടി സി ബസുകള്‍ മുഴുവന്‍ ഇലക്ട്രിക്ക് ആക്കിമാറ്റും. ബെംഗ്‌ളൂറിന് സമീപം ഇ വി നഗരം സ്ഥാപിക്കും തുടങ്ങിയവയാണ് വാഗ്ദാനങ്ങള്‍.
ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും വേണ്ടിയുടെ പദ്ധതി, എസ് സി - എസ് ടി കുടുംബങ്ങള്‍ക്ക് 10,000 രൂപവീതം അഞ്ചുവര്‍ഷത്തേക്ക് സ്ഥിരനിക്ഷേപം വാഗ്ദാനം ചെയ്യുന്ന പദ്ധതി തുടങ്ങിയവയും ബിജെപി പ്രകടന പത്രികയിലുണ്ട്.
എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക, ആരെയും പ്രീതിപ്പെടുത്താതിരിക്കുക എന്നതാവും ബിജെപിയുടെ നയമെന്ന് പ്രകടനപത്രിക പുറത്തിറക്കിയശേഷം നഡ്ഡ മാധ്യമങ്ങളോട് പറഞ്ഞു.
Keywords: News, National-News, National, Politics-News, Politics, Assembly Election, Politics, Party, BJP, Manifesto, Top Headlines, Trending, BJP's 16-Point Manifesto For Karnataka, Promises NRC, UCC & Nandini Milk to BPL Families.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.