BJP Projects | മോദി പ്രഭാവത്തിന് കരിനിഴല്‍ വീഴ്ത്തി വിലക്കയറ്റം; പ്രതിപക്ഷത്തിന്റെ വാ അടപ്പിക്കാന്‍ താല്‍ക്കാലിക ആശ്വാസ പദ്ധതികള്‍ വരുന്നു

 


/ഭാമ നാവത്ത്

(KVARTHA) അമിത ആത്മവിശ്വാസത്തില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബി ജെ പിക്ക് രാജ്യമാകെ കത്തിപ്പടരുന്ന വിലക്കയറ്റം തിരിച്ചടിയാകുമെന്ന ആശങ്ക പാര്‍ട്ടി കേന്ദ്ര നേതൃത്വത്തില്‍ ശക്തമാകുന്നു. ജനക്ഷേമകരമായ പദ്ധതികള്‍ നടത്തിയെന്നു അവകാശപ്പെടുമ്പോഴും കഴിഞ്ഞ 10 വര്‍ഷത്തിനിടെയില്‍ വിലക്കയറ്റം കൊണ്ടു ജീവിതം ദുഃസഹമായ അവസ്ഥയിലാണ് ഇന്ത്യയിലെ സാധാരണക്കാരും കര്‍ഷകരുമടങ്ങുന്ന വലിയൊരു വിഭാഗം ജനങ്ങള്‍.

കോണ്‍ഗ്രസ് ഈ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തി കൊണ്ടുവരുന്നത് തിരിച്ചടിയാകുമോയെന്ന ആശങ്ക നില നില്‍ക്കുന്ന സാഹചര്യത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര ബജറ്റില്‍ വലിയ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. പച്ചക്കറിയുടെയും അവശ്യ സാധനങ്ങളുടെയും വില കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും ഉയരുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിന് അഞ്ച് ദിവസമാണ് ഇനി ശേഷിക്കുന്നത്. ബജറ്റിലെ പ്രതീക്ഷകളില്‍ ഏറ്റവും മുന്നിലുള്ളത് വിലക്കയറ്റം നേരിടാനുള്ള സര്‍ക്കാരിന്റെ ഇടപെടലാണ്. അടുത്തിടെ പുറത്ത് വന്ന ഇടക്കാല ബജറ്റ് സംബന്ധിച്ച കാന്താര്‍ സര്‍വെയില്‍ 57 ശതമാനം പേരും ആശങ്ക അറിയിച്ച വിഷയം വിലക്കയറ്റമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സര്‍വെയിലേക്കാള്‍ വിലക്കയറ്റം ചൂണ്ടിക്കാട്ടിയവരുടെ എണ്ണം ഇത്തവണ 27 ശതമാനം കൂടുതലായിരുന്നു.

ഇതോടൊപ്പം ഡിസംബറിലെ 5.69 ശതമാനമെന്ന വിലക്കയറ്റ തോത് നാല് മാസത്തെ ഉയര്‍ന്ന നിരക്കിലാണെന്ന കണക്കും സര്‍ക്കാരിന് മുന്നിലുണ്ട്. ഗ്രാമീണ മേഖലയില്‍ 5.93 ശതമാനവും നഗരമേഖലയില്‍ 5.46 ശതമാനവുമായിരുന്നു വിലക്കയറ്റം. വിലക്കയറ്റം ഉയരാന്‍ കാരണമായതോ പച്ചക്കറിയുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില കൂടിയതും. ഈ സൂചനകള്‍ എല്ലാം ഇടക്കാല ബജറ്റില്‍ വലിയ ഇടപെടല്‍ തന്നെ വേണമെന്ന് വ്യക്തമാക്കുന്നതാണ്.

BJP Projects | മോദി പ്രഭാവത്തിന് കരിനിഴല്‍ വീഴ്ത്തി വിലക്കയറ്റം; പ്രതിപക്ഷത്തിന്റെ വാ അടപ്പിക്കാന്‍ താല്‍ക്കാലിക ആശ്വാസ പദ്ധതികള്‍ വരുന്നു

ഉടന്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്ന് വിലക്കയറ്റമായി പ്രതിപക്ഷം മാറ്റുമ്പോള്‍ വാചകങ്ങളില്‍ മാത്രം ഒതുക്കാതെ പ്രതിവിധി കാണണമെന്നും സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ട്. വിലക്കയറ്റം ഉയരുന്നത് ഭരണപക്ഷത്തിന്റെ വനിതാ വോട്ടിലും ചോര്‍ച്ചക്ക് കാരണമാകുമെന്നതുമാണ് മുന്‍കാല ചരിത്രം. അതിനാല്‍ പച്ചക്കറി, ഗോതമ്പ്, അരി തുടങ്ങിയ അടിസ്ഥാന സാധനങ്ങളുടെ വില വര്‍ധനവ് തടയുകയെന്നതാകും ബജറ്റിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യം.

നികുതി കുറക്കുന്നതിലോ ഭക്ഷ്യ സാധനങ്ങളുടെ വിതരണം മെച്ചപ്പെടുത്തുന്നതിലോ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാണ്ടേതുണ്ട്. അതേസമയം വളത്തിന്റെ വില ഉയരുന്നത് കര്‍ഷകരുടെ രോഷത്തിനും വഴിവെക്കുന്നതിനാല്‍ അതിലും പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്. രാജ്യമാകെ മോദി പ്രഭാവം വീശിയടിക്കുമെന്ന കണക്കുകൂട്ടലിലും വിലക്കയറ്റമെന്ന ദുര്‍ഭൂതം അതിന് തടസമാവുന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു കൊണ്ടായിരിക്കും വരും നാളുകളില്‍ ബി ജെ പിയുടെ പ്രയാണം.
  
BJP Projects | മോദി പ്രഭാവത്തിന് കരിനിഴല്‍ വീഴ്ത്തി വിലക്കയറ്റം; പ്രതിപക്ഷത്തിന്റെ വാ അടപ്പിക്കാന്‍ താല്‍ക്കാലിക ആശ്വാസ പദ്ധതികള്‍ വരുന്നു

Keywords: News, National, Article, BJP, Worried, Price Hike, Backfire, Politics, Party, Election, Narendra Modi, Prime Minister, Lok Sabha Election, BJP worried that the price hike will backfire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia