Arrested | പോളിംഗിന് തലേന്ന് രാത്രി കോളനിയില്‍ പണം വിതരണം ചെയ്‌തെന്ന സംഭവത്തില്‍ ബിജെപി നേതാക്കള്‍ പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മംഗളൂറു: (www.kvartha.com) പോളിംഗിന് തലേന്ന് രാത്രി കോളനിയില്‍ പണം വിതരണം ചെയ്‌തെന്ന സംഭവത്തില്‍ ബിജെപി നേതാക്കള്‍
പിടിയില്‍. ദക്ഷിണ കന്നട ജില്ലയിലെ ബെല്‍ത്തങ്ങാടി നിയമസഭ മണ്ഡലത്തില്‍ കല്ലഗുത്തു ദളിത് കോളനിയില്‍ പണം വിതരണം ചെയ്യുകയായിരുന്ന ബിജെപി സംഘമാണ് പിടിയിലായതെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Arrested | പോളിംഗിന് തലേന്ന് രാത്രി കോളനിയില്‍ പണം വിതരണം ചെയ്‌തെന്ന സംഭവത്തില്‍ ബിജെപി നേതാക്കള്‍ പിടിയില്‍

ബിജെപി ബെല്‍ത്തങ്ങാടി ടൗണ്‍ പഞ്ചായത് കമിറ്റി വൈസ് പ്രസിഡന്റ് ജയാനന്ദ ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുടുങ്ങിയത്. മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വസന്ത ബങ്കര വിവരം നല്‍കിയതനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.

അര്‍ധരാത്രി നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ കോളനി ഭാഗത്തേക്ക് സഞ്ചരിക്കുന്നത് കണ്ട വസന്തയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇവരെ പിന്തുടരുകയായിരുന്നു. കാറില്‍ നിന്ന് നോട് കെട്ടുകളുടെ വന്‍ ശേഖരം പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പെട്ട തിരഞ്ഞെടുപ്പ് അധികൃതര്‍ പിടിച്ചെടുത്തു.

Keywords:  BJP workers arrested for distributing money in colony night before polling, Mangalore, News, Politics, Karnataka, Money, Distribution, BJP, Workers, Arrested, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script