Arrested | ഉഡുപ്പിയില്‍ കോളജ് വിദ്യാര്‍ഥിനിയുടെ സ്വകാര്യ ചിത്രങ്ങള്‍ സഹപാഠികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചെന്ന സംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ട്വീറ്റ് ചെയ്ത ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ലൂര്‍: (www.kvartha.com) ഉഡുപ്പിയില്‍ കോളജ് വിദ്യാര്‍ഥിനിയുടെ സ്വകാര്യ ചിത്രങ്ങള്‍ സഹപാഠികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചെന്ന സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ട്വീറ്റ് ചെയ്ത ബിജെപി പ്രവര്‍ത്തക ശകുന്തള അറസ്റ്റില്‍.

അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. കോളജിലെ സംഭവം കുട്ടിക്കളിയാണെന്നും ബിജെപി അതിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട് ഉള്‍പെടുത്തിയാണ് ശകുന്തള ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ ഉള്‍പെട്ടിരുന്നെങ്കില്‍ അദ്ദേഹം എന്തു ചെയ്യുമെന്നും ശകുന്തള ട്വീറ്റില്‍ ചോദിക്കുന്നുണ്ട്.

Arrested | ഉഡുപ്പിയില്‍ കോളജ് വിദ്യാര്‍ഥിനിയുടെ സ്വകാര്യ ചിത്രങ്ങള്‍ സഹപാഠികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചെന്ന സംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ട്വീറ്റ് ചെയ്ത ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍

ശകുന്തളയെ അറസ്റ്റ് ചെയ്തത് ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള കോണ്‍ഗ്രസ് സര്‍കാരിന്റെ നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു. ശുചിമുറിയില്‍ കാമറ ഒളിപ്പിച്ചുവച്ച് വീഡിയോ എടുത്തത് മുസ്ലിം പെണ്‍കുട്ടികളാണെന്നും ബിജെപി ട്വീറ്റില്‍ പറഞ്ഞിരുന്നു.

Keywords:  BJP worker arrested for tweet on Siddaramaiah over Udupi college case, Bengaluru, News, Politics, Congress, Twitter,  BJP Worker,  Arrested, Siddaramaiah, Udupi College Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia