SWISS-TOWER 24/07/2023

എന്‍.സി.പി പിന്തുണയോടെ മഹാരാഷ്ട്രയില്‍ ബി ജെ പി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

 


മുംബൈ: (www.kvartha.com 12.11.2014) മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവസിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. എന്‍.സി.പി പിന്തുണയോടെ ശബ്ദവോട്ടോടു കൂടിയാണ് ഫട്‌നാവിസ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്. സ്പീക്കറായി ബി.ജെ.പിയുടെ തന്നെ ഹരിഭാവു ബാഗ്‌ഡെയെ തെരഞ്ഞെടുത്തു. വിശ്വാസവോട്ടില്‍ ശിവസേന ബിജെപിക്ക് എതിരായാണ് വോട്ട് ചെയ്തത്.

സ്പീക്കര്‍ സ്ഥാനത്തേക്കുള്ള ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ത്ഥികളെ നേരത്തെ പിന്‍വലിച്ചിരുന്നതിനാല്‍  ഹരിഭാവു ബാഗ്‌ഡെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഹരിഭാവു ബാഗ്‌ഡെയെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ തീരുമാനിച്ചതോടെ ശിവസേനയുടെ  സ്പീക്കര്‍ സ്ഥാനാര്‍ത്ഥി വിജയ് ഔട്ടിയയെ പിന്‍വലിക്കുകയായിരുന്നു.

വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേനയും കോണ്‍ഗ്രസും ആവശ്യപ്പെട്ടെങ്കിലും ശബ്ദവോട്ട് മതിയെന്ന നിലപാടില്‍ സ്പീക്കര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇരു പാര്‍ട്ടികളും സഭ തടസപ്പെടുത്തി.  നിയമസഭയില്‍ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെയാണ് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ നേതാവ് പദവി വേണമെന്ന്  ശിവസേന നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എന്‍.സി.പി പിന്തുണയോടെ മഹാരാഷ്ട്രയില്‍ ബി ജെ പി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വികസനത്തിന് ഇടിച്ചുനിരത്താനായില്ല; അത്ഭുതമായി കളനാട്ടെ എരുതുംവണ്ടി പാലം
Keywords:   BJP wins trust vote in Maharashtra Assembly; Shiv Sena's Eknath Shinde is LoP, Mumbai, NCP, Congress, Voters, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia