BJP | പ്രധാനമന്ത്രി പദത്തിലേറി 9 വര്‍ഷങ്ങള്‍; ഒരുമാസക്കാലം നീളുന്ന ജനസമ്പര്‍ക്കമുള്‍പെടെയുള്ള ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി ബിജെപി; ലക്ഷ്യം മോദിയുടെ നയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയെന്നത്

 


ന്യൂഡെല്‍ഹി: (www.kvartha.com) നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേറി ഒന്‍പതു വര്‍ഷങ്ങള്‍ പിന്നിട്ടത് ആഘോഷിക്കാനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം ഒരുമാസക്കാലം നീളുന്ന ജനസമ്പര്‍ക്കമുള്‍പെടെയുള്ള ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി ബിജെപി. ഓരോ ലോക്സഭാ മണ്ഡലങ്ങളിലും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗമായിട്ടാണ് ആഘോഷമെന്നാണ് വിലയിരുത്തലുകള്‍. മേയ് 30 മുതല്‍ ജൂണ്‍ 30 വരെയാകും വിവിധ ആഘോഷങ്ങള്‍. ബിജെപി സര്‍കാരിന്റെ നയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ആഘോഷത്തിന്റെ മുഖ്യലക്ഷ്യം. മൂന്നു തലങ്ങളിലാകും പ്രചരണം.

സമൂഹമാധ്യമങ്ങള്‍ വഴിയും കേന്ദ്ര സര്‍കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതും ബിജെപി ലക്ഷ്യമിടുന്നുണ്ട്.
തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മധ്യപ്രദേശ്, രാജസ്താന്‍, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളില്‍ നിരവധി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

മേയ് 30ന് മഹാറാലിക്ക് നേതൃത്വം നല്‍കി പ്രധാനമന്ത്രി ആഘോഷങ്ങള്‍ക്ക് തുടക്കമിടും. പിന്നീട് രാജ്യമൊട്ടാകെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ 51 റാലികള്‍ സംഘടിപ്പിക്കും. രാജ്യത്തെ 396 ലോക്സഭാ മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രിയുടെയും ദേശീയ വക്താവിന്റെയും സാന്നിധ്യത്തില്‍ യോഗങ്ങള്‍ ചേരും.

ബിജെപി മുഖ്യമന്ത്രിമാരും പ്രമുഖ നേതാക്കളും എംപിമാരും എംഎല്‍എമാരുമടക്കമുള്ളവര്‍ യോഗങ്ങളില്‍ ജനങ്ങളുമായി സംവദിക്കും. ഓരോ ലോക്‌സഭാ മണ്ഡലങ്ങളിലും 250 കുടുംബങ്ങള്‍ എന്ന കണക്കില്‍ ഒരു ലക്ഷം കുടുംബങ്ങളുമായി പ്രധാനമന്ത്രി സംവദിക്കും. കായിക താരങ്ങള്‍, വ്യവസായികള്‍, വീരജവാന്‍മാരുടെ കുടുംബങ്ങള്‍ എന്നിവരുമായും പ്രധാനമന്ത്രി സംവാദത്തിലേര്‍പ്പെടും.

വികാസ് കീര്‍ത്തി എന്ന ആദ്യത്തെ തലത്തില്‍ ഓരോ ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രമുഖന്‍മാരും സമൂഹമാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്നവരുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തും. രണ്ടാമത്തെ തലത്തില്‍ അസംബ്ലി തലത്തില്‍ മുതിര്‍ന്നവര്‍ക്കായി വിരുന്നൊരുക്കും. കേന്ദ്ര സര്‍കാര്‍ പദ്ധതി ഗുണഭോക്താക്കളുടെ യോഗവും യോഗാദിനാചരണവും നടക്കും.

ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്മൃതി ദിനത്തില്‍ 10 ലക്ഷം ബൂതുകളിലെ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി സംവദിക്കും. വീടു വീടാനന്തരമുള്ള കാംപെയ്‌നും നടത്തും. ഇതോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തയാറെടുക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വങ്ങളോട് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

BJP | പ്രധാനമന്ത്രി പദത്തിലേറി 9 വര്‍ഷങ്ങള്‍; ഒരുമാസക്കാലം നീളുന്ന ജനസമ്പര്‍ക്കമുള്‍പെടെയുള്ള ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി ബിജെപി; ലക്ഷ്യം മോദിയുടെ നയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയെന്നത്


Keywords: BJP To Hold Massive Month-Long Campaign To Mark 9 Years Of PM Modi-Led Government, New Delhi, News, Politics, Celebration, Rally, Lok Sabha Election, Chief Minister, Leaders, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia