പ്രധാനമന്ത്രി രാജിവയ്ക്കണം: ബി ജെ പി

 



പ്രധാനമന്ത്രി രാജിവയ്ക്കണം: ബി ജെ പി
ന്യൂഡല്‍ഹി:  പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജിവയ്ക്കണമെന്ന് ബി ജെ പി. കല്‍ക്കരിപ്പാട വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ബി ജെ പി മന്‍മോഹന്‍ സിങിന്റെ രാജി ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ രാജി പാര്‍ലമെന്റില്‍ ശക്തമായി ആവശ്യപ്പെടാനും ബി ജെ പി തീരുമാനിച്ചു.

കല്‍ക്കരി അഴിമതി വിഷയത്തില്‍ പാര്‍ലമെന്റില്‍ കൈക്കൊള്ളേണ്ട നിലപാടുകള്‍ സംബന്ധിച്ച് അന്തിമരൂപം നല്‍കാന്‍ തിങ്കളാഴ്ച ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ വസതിയില്‍ പാര്‍ട്ടി നേതാക്കള്‍ യോഗം ചേര്‍ന്നു. കല്‍ക്കരി അഴിമതി വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിക്കാനും കല്‍ക്കരിപ്പാടം അനുവദിച്ച കാലത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്ന പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന് ശക്തമായി ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്.

SUMMARY: BJP to aggressively demand PM's resignation over coal block scam‎
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia